ദീപാവലി, മാന്ദ്യം, മാരുതിയുടെ ആധിപത്യം

കഴിഞ്ഞ കുറച്ചു മാസങ്ങളെ അപേക്ഷിച്ച് ഒക്ടോബര്‍ മാസത്തിലെ കാര്‍ വില്‍പന ഉയര്‍ന്നിട്ടുണ്ടെങ്കിലും പൊതുവിലുള്ള മാന്ദ്യത്തില്‍ നിന്ന് രക്ഷ നേടി എന്നു പറയാനാവില്ല. ദീപാവലി അടുപ്പിച്ച് കമ്പനികള്‍ നല്‍കുന്ന വന്‍ ഡിസ്‌കൗണ്ടുകളും മറ്റ് ഓഫറുകളും കുറെപ്പേരെയെങ്കിലും ഷോറൂമുകലിലേക്ക് അടുപ്പിച്ചു. ദീപാവലിക്കാലത്തേക്ക് തങ്ങള്‍ കാര്‍ വാങ്ങല്‍ പരിപാടികള്‍ മാറ്റി വെക്കുന്ന വലിയൊരു വിഭാഗം പേരുണ്ട് എന്നതിനാല്‍ ഇത് പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്.

ഒക്ടോബര്‍ മാസത്തെ വില്‍പനയില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളും വിശകലനവുമാണ് താഴെ.

മാരുതി സുസൂക്കി ഓമ്‌നി (പത്താം സ്ഥാനം)

മാരുതി സുസൂക്കി ഓമ്‌നി (പത്താം സ്ഥാനം)

6547 യൂണിറ്റ് വില്‍പനയുമായി മാരുതി ഓമ്‌നി കഴിഞ്ഞ മാസത്തെ വില്‍പനയില്‍ പത്താം സ്ഥാനത്ത് നില്‍ക്കുന്നു. മാരുതിയുടെ വില്‍പനയില്‍ എപ്പോഴും ശരാശരി നമ്പര്‍ ഗാരണ്ടി ചെയ്യുന്ന വാഹനമാണ് ഓമ്‌നി. മികച്ച സ്ഥലസൗകര്യവും കോംപാക്ട്‌നെസ്സും ഈ വാഹനത്തെ ഇന്ത്യന്‍ ഉപഭോക്താവിന്റെ പ്രിയപ്പെട്ട വാഹനമായി നിലനിര്‍ത്തുന്നു.

ഹ്യൂണ്ടായ് ഇയോണ്‍ (ഒമ്പതാം സ്ഥാനം)

ഹ്യൂണ്ടായ് ഇയോണ്‍ (ഒമ്പതാം സ്ഥാനം)

മാരുതി ആള്‍ട്ടോ 800മായി ഏല്‍ക്കാന്‍ വിപണിയിലിറങ്ങിയ ഇയോണ്‍ പക്ഷെ, ആള്‍ട്ടോയില്‍ നിന്ന് വളരെ ദൂരെയാണ് വില്‍പനയിലെന്നു പറയാം. ഇയോണിനെ അപേക്ഷിച്ച് ഏതാണ്ട് നാല് മടങ്ങ് വരും ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങളുടെ വില്‍പന. ഓക്ടോബര്‍ മാസം 6967 ഇയോണ്‍ ഹാച്ച്ബാക്കാണ് വിറ്റഴിച്ചത്.

എര്‍റ്റിഗ (എട്ടാം സ്ഥാനം)

എര്‍റ്റിഗ (എട്ടാം സ്ഥാനം)

മാരുതി സുസൂക്കി 7224 എര്‍റ്റിഗ കോംപാക്ട് യൂട്ടിലിറ്റികള്‍ ഇത്തവണ മാരുതി സുസൂക്കി വിറ്റു. എര്‍റ്റിഗ മാരുതിയുടെ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നു എന്ന് പറയാന്‍ കഴിയില്ല. എങ്കിലും സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് എര്‍റ്റിഗയുടെ വലിയ തോതില്‍ കൂടിയിട്ടുണ്ട്. ഒക്ടോബര്‍ മാസത്തെ വില്‍പന അനുസരിച്ച് മാരുതിയുടെ വിപണിവിഹിതം 41.94 ശതമാനമാണ്. തൊട്ടടുത്ത എതിരാളിയായ ഹ്യൂണ്ടായുടെ വിപണിവിഹിതം വെറും 15.72 ശതമാനവും.

ഹോണ്ട അമേസ് (ഏഴാം സ്ഥാനം)

ഹോണ്ട അമേസ് (ഏഴാം സ്ഥാനം)

ഹോണ്ടയുടെ വിപണിവിഹിതത്തില്‍ വലിയ തോതിലുള്ള വര്‍ധനയാണ് അമേസിന്റെ ലോഞ്ചിനു ശേഷം സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം വിപണിയില്‍ 4.90 ശതമാനം വിഹിതം പിടിക്കുവാന്‍ ഹോണ്ടയ്ക്ക് സാധിച്ചു. അമേസിന്റെ വില്‍പനയില്‍ കഴിഞ്ഞ മാസം സംഭവിച്ച

മഹീന്ദ്ര ബൊലേറോ (ആറാം സ്ഥാനം)

മഹീന്ദ്ര ബൊലേറോ (ആറാം സ്ഥാനം)

ഇന്ത്യയുടെ എസ്‌യുവി രാജാവായ മഹീന്ദ്രയുടെ ബൊലേറോ എസ്‌യുവി കഴിഞ്ഞ മാസം 10705 എണ്ണം വിറ്റഴിച്ചു. നിലവില്‍ ഹ്യൂണ്ടായിക്കു ശേഷം വിപണിയില്‍ മൂന്നാം സ്ഥാനത്താണ് വിപണിവിഹിതത്തിന്റെ കാര്യത്തില്‍ മഹീന്ദ്ര. 10.01 ശതമാനമാണ് കമ്പനിയുടെ വിപണിവിഹിതം.

ഗ്രാന്‍ഡ് ഐ10 (അഞ്ചാം സ്ഥാനം)

ഗ്രാന്‍ഡ് ഐ10 (അഞ്ചാം സ്ഥാനം)

കുറച്ചാഴ്ചകള്‍ക്കു മുമ്പ് വിപണി പിടിച്ച ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 മികവുറ്റ പ്രകടനമാണ് നടത്തുന്നത്. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് ഗ്രാന്‍ഡ് ഐ10 വില്‍പന ഗണ്യമായ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 11519 യൂണിറ്റ് ഗ്രാന്‍ഡ് ഐ10 കഴിഞ്ഞ മാസം വിറ്റഴിച്ചു.

മാരുതി വാഗണ്‍ ആര്‍ (നാലാം സ്ഥാനം)

മാരുതി വാഗണ്‍ ആര്‍ (നാലാം സ്ഥാനം)

14,270 യൂണിറ്റാണ് വാഗണ്‍ ആറിന്റെ ഒക്ടോബര്‍ മാസത്തെ വില്‍പന. ഇത് സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് വലിയ തോതിലുള്ള കുറവാണ് കാണിക്കുന്നത്.

മാരുതി സുസൂക്കി ഡിസൈര്‍ (മൂന്നാം സ്ഥാനം)

മാരുതി സുസൂക്കി ഡിസൈര്‍ (മൂന്നാം സ്ഥാനം)

അമേസില്‍ നിന്ന് കടുത്ത ഭീഷണിയുണ്ടായിട്ടും മാരുതി സുസൂക്കി ഡിസൈര്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. 17,211 യൂണിറ്റ് കഴിഞ്ഞ മാസം വിറ്റഴിച്ചു.

മാരുതി സുസൂക്കി സ്വിഫ്റ്റ് (രണ്ടാം സ്ഥാനം)

മാരുതി സുസൂക്കി സ്വിഫ്റ്റ് (രണ്ടാം സ്ഥാനം)

സ്വിഫ്റ്റിന്റെ വില്‍പന 19,047 യൂണിറ്റാണ് ഒക്ടോബര്‍ മാസം.

മാരുതി സുസൂക്കി ആള്‍ട്ടോ (ഒന്നാം സ്ഥാനം)

മാരുതി സുസൂക്കി ആള്‍ട്ടോ (ഒന്നാം സ്ഥാനം)

ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങള്‍ തന്നെയാണ് ഇത്തവണയും ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിച്ചത്. മൊത്തം 22,574 വാഹനങ്ങള്‍ മാരുതി ഡെലിവറി നടത്തി.

More from DriveSpark

Article Published On: Monday, November 4, 2013, 11:09 [IST]
English summary
Here you can read the Indian car sales figures of the month of October 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X