2014ല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഇല്ല
ഫോര്‍മുല വണ്‍ കാറോട്ടം സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രൂപപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് അവസാനമായി. 2014 ഒക്ടോബറിലെ റേസ് നടക്കില്ല എന്നാണ് ഫോര്‍മുല വണ്‍ ഉടമയായ ബേണി എക്ലസ്റ്റണ്‍ അറിയിച്ചിരിക്കുന്നത്. പകരം 2015 മാര്‍ച്ചില്‍ ഇന്ത്യയില്‍ റേസിംഗ് നടത്തും.
കരാര്‍ ഒപ്പിടുന്ന കാലത്തെ സാഹചര്യങ്ങളില്‍ വലിയ മാറ്റം വന്നതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായതെന്ന് എക്ലസ്റ്റണ്‍ അറിയിച്ചു. ഒക്ടോബറില്‍ ഇന്ത്യയില്‍ റേസിംഗ് നടത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത് 2015 തുടക്കത്തിലേക്ക് മാറ്റിയതോടെ പ്രശ്‌നങ്ങള്‍ക്ക് അവസാനമായതായി അദ്ദേഹം പറഞ്ഞു.

ആസ്‌ത്രേലിയന്‍ ഗ്രാന്‍ഡ് പ്രീ തുടങ്ങിയതിനു ശേഷം ഒന്നുരണ്ട് വേദികള്‍ കൂടി കഴിഞ്ഞാല്‍ ഏഷ്യയിലേക്കാണ് റേസിംഗ് ടീമുകള്‍ നീങ്ങുന്നത്. ചൈന, കൊറിയ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് നീങ്ങുന്ന ടീമുകള്‍ വര്‍ഷാവസാനം വീണ്ടും ഏഷ്യയിലേക്ക്, ബുദ്ധ് ഇന്റര്‍നാഷണല്‍ ട്രാക്കിലേക്ക് നീങ്ങേണ്ടി വരുന്നു. ഇത് ടീമുകള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്.
പുതിയ സീസണില്‍ ചില പുതിയ വേദികള്‍ കൂടി ഫോര്‍മുല വണ്‍ റേസിംഗിന് എക്ലസ്റ്റമിന്റെ പരിഗണനയിലുണ്ട്. റഷ്യ, ഓസ്ട്രിയ, യുഎസ്എ എന്നിവിടങ്ങളിലാണിത്.


Click it and Unblock the Notifications








