മുന്നില്‍ ഓഡിയോ ബിഎംഡബ്ലിയുവോ?

By Super Admin

Audi vs BMW
ആഡംബര വിപണിയില്‍ മൂന്ന് ജര്‍മന്‍കാര്‍ പൊരിഞ്ഞ തല്ലാണ്. വില്‍പനയില്‍ ഒന്നാമതെത്താനുള്ള ശ്രമങ്ങള്‍ കടുത്ത മത്സരാന്തരീക്ഷം മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നു. ഇതിനിടെ കഴിഞ്ഞദിവസം ഓഡി ഇന്ത്യയുടെ ഫേസ്‍ബുക് അപ്‍ഡേറ്റ് ശ്രദ്ധയില്‍ പെട്ടു. കൗതുകമുളവാക്കുന്നതാണ് ഓഡിയുടെ വാക്കുകള്‍.

2012ലെ ഓരോ ദിനവും ഓഡിയുടേതായിരുന്നുവെന്ന് അപ്‍ഡേറ്റ് പറയുന്നു. ആഡംബര കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തേക്ക് തങ്ങള്‍ കുതിച്ചെത്തിയതായി ഓഡി അവകാശപ്പെടുന്നു. ഇതിനെ ബലപ്പെടുത്തുന്ന എന്തെങ്കിലും വസ്തുകള്‍ അപ്‍ഡേറ്റില്‍ കാണുവാനും സാധിക്കുന്നില്ല.

മെഴ്സിഡസ് ബെന്‍സിന്‍റെ വെളിപ്പെടുത്തല്‍ പ്രകാരം അവരുടെ വാര്‍ഷികവില്‍പന 7,138 യൂണിറ്റാണ്. ബിഎംഡബ്ലിയു പ്രസ്താവിക്കുന്നത് ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ 7,389 കാറുകള്‍ വിറ്റഴിച്ചുവെന്നാണ്. ഇതേ കാലയളവില്‍ ഓഡി 7,267 കാറുകള്‍ വിറ്റഴിച്ച് ബിഎംഡബ്ലിയുവിന് പിന്നിലായിരുന്നു.

വില്‍പനക്കണക്ക് അവതരിപ്പിക്കുന്നതിലെ മാനദണ്ഡം സംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം കൂടി പരിഗണിച്ചുവേണം ഇതില്‍ ഒരു തീരുമാനത്തില്‍ നമ്മളെത്താന്‍. വില്‍പനക്കണക്ക് അവതരിപ്പിക്കുന്നതില്‍ ഓഡിയുടെ മാനദണ്‍ഡം ഡീലര്‍മാര്‍ക്ക് എത്ര കാറുകള്‍ വിറ്റഴിച്ചു എന്നതാണ്. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മാനദണ്ഡം ഇതല്ല. ഷോറൂമില്‍ നിന്ന് എത്ര കാറുകള്‍ വിറ്റു എന്നതാണ് കണക്കാക്കുക. ഈ മാനദണ്ഡ‍മാണ് ബിഎംഡബ്ലിയു പിന്തുടരുന്നത്.

ഇത് ചൂണ്ടിക്കാട്ടി ബിഎംഡബ്ലിയു തങ്ങളാണ് കൂടുതല്‍ കാറുകള്‍ വിറ്റഴിച്ചതെന്ന് അവകാശപ്പെടുന്നു. ഡീലര്‍ക്ക് വിറ്റ കാര്‍ അവിടെ നിന്ന് ഉപഭോക്താവിലെത്താന്‍ ഒരു വര്‍ഷമോ അതിലധികമോ സമയമെടുക്കാന്‍ വരെ സാധ്യതയുണ്ട്. ഉപഭോക്താവിന്‍റെ പക്കല്‍ ഉല്‍പന്നമെത്തിയാല്‍ മാത്രമേ അത് വിറ്റഴിച്ചതായി കണക്കാക്കാനാവൂ എന്നാണ് ബിഎംഡബ്ലിയുവിന്‍റെ വാദം.

എന്തായാലും ഓഡിയുടെ വില്‍പനക്കണക്ക് ഇനിയും പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. അത് വരും വരെ നമുക്ക് കാത്തിരിക്കാം. കമ്പനികളും അവകാശവാദങ്ങള്‍ കേട്ടതിനു ശേഷം നമുക്ക് നമ്മുടെ തീരുമാനത്തിലെത്തുകയുമാകാം.

More from DriveSpark

Article Published On: Thursday, January 3, 2013, 11:08 [IST]
English summary
Audi India has thanked its fans and customers in a Facebook update for making it No.1 luxury car brand in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X