ജാഗ്വറിന്റെ പുതിയ എസ്‌യുവി ചിത്രം ലീക്കടിച്ചു

ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ ലോകത്തെ ഞെട്ടിക്കാന്‍ വേണ്ടി ജാഗ്വര്‍ എടുത്തു വെച്ചിരുന്നതാണ് സി-എക്‌സ്17 കണ്‍സെപ്റ്റിനെ. കുറച്ചു ദിവസം മുന്‍പ് ഒരു ടീസര്‍ ചിത്രം മാത്രം പുറത്തുവിട്ട് ആളുകളെ തരിപ്പിച്ച് നിറുത്താനും ജാഗര്‍ ശ്രമിക്കുകയുണ്ടായി.

വരുന്ന പത്താം തിയ്യതി മോട്ടോര്‍ ഷോ തുടങ്ങാനിരിക്കെ ജാഗ്വറിന്റെ രഹസ്യം ആരൊക്കെയോ ചേര്‍ന്ന ലീക്കാക്കി വിട്ടിരിക്കുകയാണ്. സാധനം ഇപ്പോള്‍ സൈബറിലെമ്പാടും പരക്കുന്നുണ്ട്.

മുന്‍വശത്തു നിന്നുള്ള കാഴ്ചയാണ് ലീക്ക് ചെയ്ത ചിത്രത്തിലുള്ളത്.

ജാഗ്വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന കോംപാക്ട് എസ്‌യുവിയാണിത്. തികച്ചു പുതിയൊരു പ്ലാറ്റ്‌ഫോം അവതരിപ്പിക്കപ്പെടുന്നുണ്ട് ഈ വാഹനത്തിനൊപ്പം. ഈ പ്ലാറ്റ്‌ഫോമില്‍ നിരവധി വാഹനങ്ങള്‍ നിര്‍മിക്കുവാനുള്ള പദ്ധതിയും നേരത്തെ ജാഗ്വര്‍ വെളിപ്പെടുത്തിയിരുന്നു.

അത്യാധുനികമായ സംവിധാനങ്ങളോടെയാണ് ജാഗ്വര്‍ എസ്‌യുവിയുടെ പ്ലാറ്റ്‌ഫോം വരുന്നത്. ഇന്നുവരെ ജാഗ്വര്‍ വാഹനങ്ങള്‍ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരുന്നില്ല. ഫോക്‌സ്‌വാഗണ്‍ എംക്യുബി, എംഎല്‍ബി പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായ ഈ പ്ലാറ്റ്‌ഫോം ഏതുതരം വാഹനങ്ങളെ ഉള്‍ക്കൊള്ളുവാനും വഴക്കമുള്ളതാണ്. എന്‍ജിന്‍ ഘടിപ്പിക്കുന്ന ഭാഗമൊഴിച്ച് എല്ലാം ഭാഗങ്ങളും വലിപ്പും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

Jaguar C-X17 Concept 1

2015നോ 16നോ പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന സി-എക്‌സ്17 കണ്‍സെപ്റ്റ് വിപണിയിലെത്തിയേക്കും. അതിന് മുമ്പുതന്നെ കാര്‍ ഫ്രാങ്ഫര്‍ടിലും മറ്റ് ചില ഓട്ടോ ഷോകളിലും പ്രത്യേക്ഷപ്പെടും.

ഏതായാലും, സെപ്തംബര്‍ 10ന് തുടങ്ങാനിരിക്കുന്ന ഫ്രാങ്ഫര്‍ട് ഓട്ടോഷോയില്‍ ഈ എസ്‌യുവിയെ നേരിട്ടു കാണാന്‍ കഴിയും.

More from DriveSpark

Article Published On: Sunday, September 8, 2013, 10:01 [IST]
English summary
Thanks to some enterprising internet users the face of the C-X17 concept has been revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X