കര്‍ഡേഷ്യന്‍ സഹോദരിമാര്‍ ഫോഡിനെതിരെ

ഇറ്റാലിയന്‍ മുന്‍ പ്രസിഡണ്ട് ബര്‍ലുസ്കോണിയെ പരസ്യത്തില്‍ ചിത്രീകരിച്ചതിന് വലിയ പണിയാണ് ഫോഡിന് ലഭിച്ചത്. പിടിച്ച പുലിവാല്‍ കൈയൊഴിയാന്‍ വയ്യാത്തവിധം കുടുങ്ങിപ്പോയതിന്‍റെ വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്.

പ്രസ്തുത പരസ്യ പരമ്പരയില്‍ കര്‍ഡേഷ്യന്‍ സഹോദരിമാരെ ഫോഡ് ഫിഗോയുടെ 'വിശാലമായ' ബൂട്ടില്‍ കെട്ടിയിട്ട് പാരിസ് ഹില്‍ട്ടന്‍ കാറിന്‍റെ മുന്‍ കാബിനിലിരുന്ന് കണ്ണിറുക്കുന്നതായി ചിത്രീകരിച്ചിരുന്നു. കിം കര്‍ഡേഷ്യന്‍, കോല്‍ കര്‍ഡേഷ്യന്‍, കോര്‍ട്നി കര്‍ഡേഷ്യന്‍ എന്നിവരെ കെട്ടിയിട്ടതായാണ് ചിത്രീകരണം. പരസ്യത്തിന്‍റെ തലവാചകം ഇങ്ങനെ: "നിങ്ങളുടെ കുണ്ഠിതങ്ങളെ പിന്നില്‍ തള്ളൂ".

Ford Ad

കര്‍ഡേഷ്യന്‍ സഹോദരിമാര്‍ ഈ പരസ്യം കണ്ട് കുണ്ഠിതപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഫോഡിനെതിരായി നിയമനടപടിക്കുള്ള സാധ്യതകള്‍ അവര്‍ ആരായുന്നു.

ഇറ്റലിയുടെ മുന്‍ പ്രസിഡന്‍ഡിന്‍റെ ലൈംഗിക ജീവിതത്തിലേക്ക് അനധികൃതമായി എത്തിച്ചുനോക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്ന മറ്റൊരു ചിത്രീകരണം കൂടി ഫോര്‍ഡ് പരസ്യപരമ്പരയില്‍ കാണാം.

ഈ പരസ്യം ലോകത്തെമ്പാടും ഫോഡിന് നാണക്കേടുണ്ടാക്കിക്കൊടുത്തു. ഇന്ത്യയിലാണെങ്കില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വിമര്‍ശനമാണ് ഫോഡിന് കേള്‍ക്കേണ്ടിവന്നത്. എന്തായാലും വിഷയത്തില്‍ ഫോഡ് മാപ്പ് പറഞ്ഞ് മെല്ലെ പിന്‍വലിഞ്ഞു. എന്നാല്‍ ഫോഡ് ഇതുകൊണ്ടുമാത്രം സംഗതി അവസാനിപ്പിച്ചു എന്ന് കരുതരുത്. ജാഗ്രതയില്ലാത്ത പരസ്യപ്രവര്‍ത്തനത്തിന് ഫോഡിന്‍റെ ക്രിയേറ്റീവ് പാര്‍ട്ണറായ ജെഡബ്ല്യുടി ഇന്ത്യയുടെ (ഇവരാണ് ഈ പരസ്യം നിര്‍മിച്ചത്) ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ബോബി പവാറിനെ പുറത്താക്കി.

ഇറ്റലിയുടെ മുന്‍ പ്രസിഡന്‍ഡ് സില്‍വിയോ ബെര്‍ലുസ്കോണി വിഷയത്തില്‍ ഫോഡ് തന്നോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് സ്ത്രീകളെ ഫോഡ് ഫിഗോയുടെ ബൂട്ടില്‍ കെട്ടിയിട്ട നിലയില്‍ ചിത്രീകരിച്ച പരസ്യത്തില്‍ കാറിന്‍റെ മുന്‍ സീറ്റില്‍ ബര്‍ലൂസ്കോണി ഇരിക്കുന്നതായും കാണിച്ചിരുന്നു.

More from DriveSpark

Article Published On: Monday, April 1, 2013, 17:44 [IST]
English summary
Ford's troubles might not be over still as the Kardashians sisters are now contemplating legal action against the ‘vile' Ford Figo ad.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X