റെഡ്ബുള്‍ റാംപേജിലെ കിടിലന്‍ ബൈക്കിംഗ്
അങ്ങേയറ്റം അപകടം നിറഞ്ഞ പാതയിലൂടെ കെല്ലി മക്ഗാരി നടത്തുന്ന ഈ ബൈസിക്കിള്‍ റൈഡ് കാഴ്ചക്കാരന്റെ ശ്വാസഗതിയെ നിമിഷങ്ങളോളം പിടിച്ചുനിര്‍ത്തും. ഇരുവശങ്ങളിലും ആഴമേറിയ ഗര്‍ത്തങ്ങളുള്ള നന്നെ വീതികുറഞ്ഞ പാതയിലൂടെ കെല്ലി എത്ര വിദഗ്ധമായാണ് തന്റെ സൈക്കിള്‍ പായിക്കുന്നത്! റെഡ്ബുള്‍ ബൈക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡില്‍ രണ്ടാം സ്ഥാനമാണ് കെല്ലിക്ക് കിട്ടിയത്. ഉട്ടയിലെ കാന്യണ്‍ ഗാപ്പിലാണ് ഈ പ്രകടനം.
രണ്ടാം സ്ഥാനക്കാരന്റെ വീഡിയോ ആദ്യം കാണൂ. എന്നിട്ട് ഒന്നാം സ്ഥാനം നേടിയ കൈല്‍ സ്‌ട്രൈറ്റിന്റെ വീഡിയോയിലേക്ക് നീങ്ങാം.

കെല്ലി
കെല്ലി മക്ഗാരി
Video
Video

25 ബൈക്കര്‍മാരാണ് റെഡ്ബുള്‍ റാംപേജില്‍ തങ്ങളുടെ പ്രകടനം പുറത്തെടുക്കാന്‍ എത്തിയത്. മിക്കവരും തങ്ങളുടെ പ്രകടനം പാതി വഴിയില്‍ അവസാനിപ്പിച്ചു. കടുത്ത കാറ്റിനെ മറികടന്ന് നീങ്ങുവാന്‍ മിക്കവര്‍ക്കും സാധിച്ചില്ല. കെയ്ല്‍ സ്‌ട്രൈറ്റ് ഇത് രണ്ടാം തവണയാണ് മത്സരത്തില്‍ വിജയിയാവുന്നത്. സ്‌ട്രൈറ്റിന്റെ പ്രകടനം ഇവിടെ കാണാം.
Video
Video


Click it and Unblock the Notifications








