വേഗം വളരുന്ന കമ്പനികളിൽ ടാറ്റയും ഹ്യൂണ്ടായിയും

പടിഞ്ഞാറിനെ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ആഗോള ഓട്ടോവിപണിയില്‍ ഒരു വലിയ അച്ചുതണ്ട് മാറ്റം തന്നെയാണ് കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ സംഭവിച്ചത്. പടിഞ്ഞാറന്‍ വിപണികള്‍ അവയുടെ പൂര്‍ണ വളര്‍ച്ചയോടടുക്കുകയും സാധ്യതകള്‍ പരിമിതപ്പെടുകയും ചെയ്തു. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള വികസ്വര രാഷ്ട്രങ്ങള്‍ പുതിയ തുറവികേളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. വളര്‍ച്ചയുടെ പാതയിലേക്കു നീങ്ങുന്ന ഈ രാഷ്ട്രങ്ങളിലേക്ക് ചുവടുമാറ്റാന്‍ തുടങ്ങിയ പടിഞ്ഞാറന്‍ കമ്പനികള്‍ക്ക് നേരിടേണ്ടി വന്നത് തദ്ദേശീയരായ വമ്പന്മാരെയാണ്.

കെഎംപിജി ഈയിടെ നടത്തിയ ഒരു സർവേ (14മത് വാർഷിക ഓട്ടോമോട്ടീവ് എക്സിക്യുട്ടീവ് സർവേ) ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളുടെ കണക്കെടുക്കുകയാണ്. ഇക്കൂട്ടത്തില്‍ നമ്മുടെ ടാറ്റ അടക്കമുള്ള കമ്പനികളുണ്ട്. കെഎംപിജി സര്‍വേ റിപ്പോര്‍ട്ടിലേക്ക്.

ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ്

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ എന്ന ബ്രിട്ടീഷ് ഓട്ടോമൊബൈല്‍ കമ്പനിയുടെ കൂടി ഉടമയായ ടാറ്റ മോട്ടോഴ്‌സിന്റെ വിപണിവിഹിതം 2018ടെ നിര്‍ണായകമായി ഉയരുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 20 ശതമാനം പേര്‍ പറയുന്നത് വിപണിവിഹിതം ഇടിയുമെന്നാണ്.

നിസ്സാന്‍

നിസ്സാന്‍

ജപ്പാന്‍ കമ്പനിയായ നിസ്സാന്റെ വിപണിവിഹിതം ഉയരുമെന്ന് അഭിപ്രായപ്പെടുന്നത് 50 ശതമാനം പേരാണ്. 14 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത് വിപണിവിഹിതം 2018ടെ ഇടിയുമെന്നാണ്.

ഗീലി ഓട്ടോമോട്ടീവ്

ഗീലി ഓട്ടോമോട്ടീവ്

ആഗോളവിപണിയില്‍ വന്‍ പിടിച്ചടക്കലുകള്‍ക്ക് മുതിര്‍ന്നു തുടങ്ങിയിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. വോള്‍വോയുടെ ഇപ്പോഴത്തെ ഉടമകളായ ഗീലി ഓട്ടോമോട്ടീവ് വിപണിവിഹിതം ഉയര്‍ത്തുമെന്നാണ് 51 ശതമാനം പേരും പറയുന്നത്. 11 ശതമാനം പേര്‍ ഇതിനോട് പ്രതികൂലമായി പ്രതികരിച്ചു.

എഫ്എഡബ്ല്യു ഗ്രൂപ്പ്

എഫ്എഡബ്ല്യു ഗ്രൂപ്പ്

ചൈനയിലെ ഏറ്റവും പഴക്കമേറിയ കമ്പനികളിലൊന്നാണ് എഫ്എഡബ്ല്യു. 1958ല്‍ വിപണിപ്രവേശം നടത്തിയ ഈ കമ്പനി 2018ടെ വിപണിവിഹിതം നിര്‍ണായകമായി ഉയര്‍ത്തുമെന്ന് 53 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ 9 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത് നേരെ തിരിച്ചാണ്.

എസ്എഐസി മോട്ടോര്‍

എസ്എഐസി മോട്ടോര്‍

സയ്ക് മോട്ടോര്‍ ചൈനയില്‍ ഏറ്റവും വലിയ നാല് കമ്പനികളിലൊന്നാണ്. സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ പറയുന്നത് എസ്എഐസി വന്‍ വളര്‍ച്ച നേടുമെന്നാണ്. 10 ശതമാനം പേര്‍ പറയുന്നത് ഇടിയുമെന്നും.

ഹ്യൂണ്ടായ്

ഹ്യൂണ്ടായ്

61 ശതമാനം പേരുടെ അഭിപ്രായത്തില്‍ ഈ കൊറിയന്‍ കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപണിവിഹിതം ഉയര്‍ത്തുമെന്നാണ്. എന്നാല്‍ 14 ശതമാനം പേര്‍ നേരെ തിരിച്ചും അഭിപ്രായപ്പെടുന്നു.

കിയ

കിയ

കൊറിയയിലെ മറ്റൊരു ചെറുകാര്‍ നിര്‍മാതാവായ കിയ 5 വര്‍ഷത്തിനിടയില്‍ നിര്‍ണായകമായ വളര്‍ച്ച കണ്ടെത്തുമെന്ന് അഭിപ്രായപ്പെടുന്നത് 61 ശതമാനം പേരാണ്. 14 ശതമാനം പേര്‍ ഇത് നടക്കില്ലെന്നും ഇടിയുമെന്നും പറയുന്നു.

ടൊയോട്ട

ടൊയോട്ട

68 ശതമാനം പേര്‍ പറയുന്നത് പ്രകാരം ടൊയോട്ടയുടെ വിപണിവിഹിതം 2018ല്‍ വലിയ തോതില്‍ ഉയരും. എന്നാല്‍, സര്‍വേയില്‍ പങ്കെടുത്ത 7 ശതമാനം പേര്‍ ഇടിയുമെന്നാണ് കണക്കുകൂട്ടുന്നത്.

ബിഎഐസി

ബിഎഐസി

ചൈനയിലെ ബിഎഐസി വളരുമെന്ന് കണക്കു കൂട്ടുന്നത് 70 ശതമാനം പേരാണ്. വെറും 5 ശതമാനം പേര്‍ മാത്രമാണ് പ്രതികൂലമായ അഭിപ്രായം രേഖപ്പെടുത്തിയത്.

ബിഎംഡബ്ല്യു

ബിഎംഡബ്ല്യു

അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ ബീമര്‍ മികച്ച വളര്‍ച്ച കണ്ടെത്തുമെന്ന് പറയുന്നത് 70 ശതമാനം പേരാണ്. 5 ശതമാനം പേര്‍ മാത്രമാണ് പ്രതികൂലമായി പറഞ്ഞത്.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

സര്‍വേയില്‍ പങ്കെടുത്ത 81 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത് പ്രകാരം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് മികച്ച വളര്‍ച്ച കണ്ടെത്തും. അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവാകുക എന്നത് ഫോക്‌സ്‌വാഗണിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. 3 ശതമാനം പേര്‍ മാത്രമാണ് ഫോക്‌സ്‌വാഗണ്‍ വിപണിവിഹിതം ഇടിയും എന്നഭിപ്രായപ്പെട്ടത്.

ജനറല്‍ മോട്ടോഴ്‌സ്

ജനറല്‍ മോട്ടോഴ്‌സ്

സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് വലിയ പ്രതീക്ഷയില്ലാത്ത ബ്രാന്‍ഡുകളായി ജനറല്‍ മോട്ടോഴ്‌സും ഫോഡും മാറി എന്നതില്‍ അതിശയിക്കാനൊന്നുമില്ല. 44 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത് പ്രകാരം ഇരു കമ്പനികളും വലിയ വിപണിപിടിത്തം നടത്തും. എന്നാല്‍, 23 ശതമാനം പേര്‍ പറയുന്നത് രണ്ടുപേരും കൂപ്പുകുത്താന്‍ പോവുകയാണെന്നാണ്.

More from DriveSpark

Article Published On: Wednesday, October 23, 2013, 16:28 [IST]
English summary
The KPMG has conducted a survey on the growing automobile manufactures in the world. The list consist Tata Motors, an Indian company which owns The Jaguar Land River.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X