അടുത്ത ലംബോര്‍ഗിനി ഷോറൂം ബങ്കളുരുവില്‍
ലംബോര്‍ഗിനി പോലുള്ള ബ്രാന്‍ഡുകളുടെ സാധ്യത നമ്മുടെ നാട്ടില്‍ എത്രത്തോളമാണെന്ന സന്ദേഹം കുറഞ്ഞുവരികയാണ്. മുംബൈയില്‍ നേരത്തെ ഒരു ഷോറൂം തുടങ്ങിയതിനു ശേഷം ലഭിച്ച പ്രതികരണങ്ങളാണ് രാജ്യം കൂടുതല്‍ ലംബോര്‍ഗിനികളെ ആവശ്യപ്പെടുന്നു എന്ന് കമ്പനി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയിലേക്കും ലംബോ ഷോറൂം എത്തുകയുണ്ടായി.
രാജ്യത്തെ മൂന്നാമത്തെ ഷോറൂം എവിടെയായിരിക്കണം എന്ന കാര്യത്തില്‍ കമ്പനിക്ക് ഇപ്പോള്‍ സംശയമൊന്നുമില്ല. അടുത്ത ലംബോര്‍ഗിനി ഷോറൂം ബങ്കളുരുവില്‍ തന്നെ സ്ഥാപിക്കപ്പെടും!

ചര്‍ച്ച
ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് ഓട്ടോമൊബിലി ലംബോര്‍ഗിനി പ്രസിഡന്‍ഡ് സ്റ്റീഫന്‍ വിങ്ക്ള്‍മന്‍ അറിയിച്ചു. ദില്ലി ഷോറൂം തുറക്കല്‍ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ വര്‍ഷത്തില്‍ 30നും 40നും ഇടയില്‍ ലംബോര്‍ഗിനികള്‍ വിറ്റഴിക്കുകയാണ് തങ്ങളുടെ സമീപ ലക്ഷ്യമെന്ന് വിങ്ക്ള്‍മന്‍ പറയുന്നു.

ഇതുവരെ മൊത്തം 90 ലംബോകളെ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇവയിലധികവും ഗല്ലാര്‍ഡോ മോഡലുകളായിരുന്നു. കഴിഞ്ഞ വര്‍ഷം 17 മോഡലുകളാണ് വിറ്റഴിച്ചത്. നടപ്പ് വര്‍ഷം ഇത് 20 മോഡലില്‍ അധികമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

2.8 കോടി മുതല്‍ 6.30 കോടി വരെ വിലവരുന്ന മോഡല്‍ ലൈനപ്പ് ഇന്ത്യയില്‍ ലഭ്യമാക്കുന്നുണ്ട് ലംബോര്‍ഗിനി. ഇന്ത്യയില്‍, 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള ബിസിനസ്സുകാരാണ് തങ്ങളുടെ കാറുകളിലേക്ക് ഏറ്റവും ആകര്‍ഷിക്കപ്പെടുന്നതെന്ന് വിങ്ക്ള്‍മന്‍ വെളിപ്പെടുത്തുന്നു. യൂറോപ്യന്‍ ഉപഭോക്താക്കളെ അപേക്ഷിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ചെറുപ്പക്കാരാണ് എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications








