'ഇന്ത്യന്‍ ഗല്ലാര്‍ഡോ' നാളെ ലോഞ്ച് ചെയ്യും
ഇന്ത്യയ്ക്കായി ലംബോര്‍ഗിനി നിര്‍മിച്ച ഗല്ലാര്‍ഡോ എല്‍പി 550-2 കാര്‍ നാളെ, ജൂണ്‍ 19ന് വുപണിയില്‍ പ്രവേശിക്കും. പ്രത്യേക നിറച്ചേരുവയിലായിരിക്കും ഈ ഗല്ലാര്‍ഡോ എത്തിച്ചേരുക. വാഹനത്തിന്‍റെ ചിത്രങ്ങള്‍ ഒന്നുംതന്നെ ഇപ്പോള്‍ ലഭ്യമല്ല. ഇന്ത്യയുടെ ത്രിവര്‍ണപതാകയെ വഹിക്കുന്നതായിരിക്കും ഗല്ലാര്‍ഡോയുടെ നിറച്ചേരുവയെന്ന് ഊഹിക്കപ്പെടുന്നുണ്ട്.
സാങ്കേതികതലത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. 5.2 ലിറ്റര്‍ ശേഷിയുള്ള വി8 എന്‍ജിന്‍ തന്നെയായിരിക്കും ഇന്ത്യന്‍ ഗല്ലാര്‍ഡോയ്ക്ക് കരുത്ത് പകരുന്നത്.
വെറും 3.9 സെക്കന്‍ഡു കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത കണ്ടെത്താന്‍ ഗല്ലാര്‍ഡോയ്ക്ക് സാധിക്കും. പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്.
2004ല്‍ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ഗല്ലാര്‍ഡോയ്ക്ക് പകരക്കാരന്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഓഡി ആര്‍8 പ്ലാറ്റഫോമില്‍ വരുന്ന ഈ വാഹനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. സെബ്തംബറില്‍ നടക്കാനിരിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയിലേക്ക് കണ്ണുനട്ടിരിക്കുകയാണ് എല്ലാവരും.



Click it and Unblock the Notifications








