ഈ ലംബോര്‍ഗിനി മുരള്‍ച്ച ഏത് മോഡലിന്റേത്?

കഴിഞ്ഞ ദിവസമാണ് ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ ഇതിഹാസജീവിതം അവസാനിച്ചത്. പിന്നാലെ, ലംബോര്‍ഗിനി ഒരു മൈക്രോസൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നു. ഇതില്‍ പുതിയ ഒരു സംഗതി ടീസ് ചെയ്തിരിക്കുകയാണ്. സൈറ്റില്‍ 'നിങ്ങളുടെ ചോദനയെ കേള്‍ക്കുക' എന്ന തലക്കെട്ടില്‍ പ്രത്യക്ഷമാകുന്ന സ്റ്റാര്‍ട്ട് സ്റ്റോപ് ബട്ടണിലമര്‍ത്തിയാല്‍ ഒരു എന്‍ജിന്റെ മുരള്‍ച്ച കേള്‍ക്കാം. ഇത് ഏത് എന്‍ജിനാണ് എന്ന ചര്‍ച്ചകള്‍ ഓട്ടോമൊബൈല്‍ ഫോറങ്ങളില്‍ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.

ഗല്ലാര്‍ഡോയുടെ പിന്‍വാങ്ങലിന് തൊട്ടുപിന്നാലെയാണ് പുതിയ എന്‍ജിന്‍ മുരള്‍ച്ച കേള്‍ക്കുന്നത് എന്നതിനാല്‍, ഭൂരിഭാഗം പേരും ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയുടെ ശബ്ദമാണിതെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

Lamborghinis Mysterious V10 Engine Teaser

ഹെക്‌സാഗണ്‍ പ്രോജക്ട് എന്നാണ് വെബ്‌സൈറ്റിന് നല്‍കിയിരിക്കുന്ന പേര്. ലംബോര്‍ഗിനിയുടെ ഡിസൈന്‍ ശൈലിയിലുള്ളതാണ് സൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന സ്റ്റാര്‍ട്-സ്‌റ്റോപ് ബട്ടണ്‍. 'ഒരു പുതിയ ലംൂോര്‍ഗിനിയില്‍ നിന്ന് പിടിച്ചെടുത്ത മുരള്‍ച്ച കേള്‍ക്കുക' എന്നൊരു വാചകവും കാണാം. ഇതല്ലാതെ മറ്റൊരു വിവരവും സൈറ്റില്‍ നിന്ന് ലഭ്യമല്ല.

ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയായി വരുമെന്ന് പറയപ്പെടുന്ന കാബ്രെരയുടെ ശബ്ദമായിരിക്കാം കേള്‍ക്കുന്നതെന്ന നിഗമനത്തിലെത്താനേ ഇപ്പോള്‍ വഴിയുള്ളൂ.

എന്തായാലും ഒരല്‍പം കാത്തിരുന്നാല്‍ പ്രശ്‌നങ്ങളുടെ ചുരുളഴിയുമെന്ന് കരുതാം. തല്‍ക്കാലം ആ 'മുരള്‍ച്ച' ഇവിടെ കേള്‍ക്കാം.

More from DriveSpark

Article Published On: Wednesday, November 27, 2013, 15:57 [IST]
English summary
The micro site, mysteriously named the Hexagon Project, greets you with the following text: "Listen to your instinct. Discover the roar of a new creature from Lamborghini.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X