ഇന്ത്യന്‍ റോഡില്‍ ബൊലേറോ കുതിക്കുന്നു
ഇന്ത്യയുടെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാവായ മഹീന്ദ്രയുടെ ബൊലേറോ മോഡല്‍ ഇത്തവണ വില്‍പനയില്‍ വന്‍ കുതിപ്പാണ് നടത്തിയത്. 2000ത്തില്‍ വിപണിയില്‍ ലോഞ്ച് ചെയ്ത ഈ വാഹനം ഇന്നും ഇന്ത്യക്കാരന്റെ പ്രയ വാഹനമായി തുടരുകയാണ് എന്നതിന് മികച്ച തെളിവാണ് പുറത്തുവരുന്ന വില്‍പനക്കണക്ക്.
മഹീന്ദ്ര 2013 സാമ്പത്തിക വര്‍ഷത്തില്‍ 1,17,665 യൂണിറ്റാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വിറ്റഴിച്ചത് 1,00,686 യൂണിറ്റായിരുന്നു.

ഇത് വാഹനത്തിന്റെ വില്‍പനയില്‍ 17 ശതമാനത്തിന്റെ വര്‍ധനയാണ് കാണിക്കുന്നത്. 13 വര്‍ഷം മുമ്പ് ബൊലേറോ പുറത്തിറക്കിയതിനു ശേഷം ഇന്നുവരെ 6.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്.
2007 മുതല്‍ ബൊലേറോയാണ് ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കുന്ന എസ് യുവി എന്നറിയുക. രണ്ട് വര്‍ഷത്തിനിടയില്‍ 1 ലക്ഷം യൂണിറ്റ് വിറ്റഴിക്കുന്ന ആദ്യത്തെ എസ് യുവിയും മഹീന്ദ്ര ബൊലേറോ തന്നെ.
ഇന്ത്യയിലെ ഏറ്റവും മികച്ച 10 പാസഞ്ചര്‍ കാറുകളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനം നേടിയിരുന്നു ബൊലേറോ. ഈ വാഹനമാണ് ഈ ലിസ്റ്റില്‍ പെട്ട ഏക എസ് യുവി.


Click it and Unblock the Notifications








