മഹീന്ദ്രയുടെ ഹൈബ്രിഡ് എസ്‌യുവി വരുന്നു

ഓട്ടോമൊബൈല്‍ വിപണിയുടെ ഭാവി കരണ്ടിലാണെന്ന് മഹീന്ദ്ര മറ്റേതൊരു ഇന്ത്യന്‍ കാര്‍ നിര്‍മാതാവിനെക്കാളും മുമ്പെ തിരിച്ചറിഞ്ഞു. ബങ്കളുരു ആസ്ഥാനമാക്കിയ രേവയെ ഏറ്റെടുത്തതുമുതല്‍ വളരെ അഗ്രസീവായ നീക്കങ്ങളാണ് ഈ മേഖലയില്‍ മഹീന്ദ്ര നടത്തിവരുന്നത്. ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ റേസിംഗില്‍ പങ്കെടുക്കുവാന്‍ തുടക്കേത്തിലേ ഉത്സാഹം കാണിച്ച കമ്പനികളിലൊന്നാണ് മഹീന്ദ്ര. ഇതില്‍ നിന്നുതന്നെ കമ്പനിയുടെ ഇലക്ട്രിക് പ്രതീക്ഷകള്‍ തിരിച്ചറിയാവുന്നതാണ്.

എസ്‌യുവി നിര്‍മാതാവായ മഹീന്ദ്ര ഒരു ഹൈബ്രിഡ് എസ്‌യുവി നിര്‍മിക്കാന്‍ ഒരുങ്ങുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ വെരിറ്റോ സെഡാനിന്റെ ഇലക്ട്രിക് മോഡല്‍ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നത് ഓര്‍ക്കുക. പുതിയ എസ്‌യുവി പക്ഷെ ഹൈബ്രിഡ് (ഒന്നിലധികം ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനം) ആയിരിക്കും.

Mahindra to develop hybrid SUV

വാര്‍ത്തയിലെ ശ്രദ്ധേയമായ സംഗതി, ഈ വാഹനത്തില്‍ മാന്വല്‍ ട്രാന്‍സ്മിഷനായിരിക്കും ഘടിപ്പിക്കുക എന്നതാണ്. അറിഞ്ഞിടത്തോളം ഇത്തരമൊരു സന്നാഹം ലോകത്തില്‍ ആദ്യമായിട്ടായിരിക്കും. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പൊതുവില്‍ ഉണ്ടാകാറുള്ളത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മൂലമുണ്ടാകാവുന്ന മൈലേജ് നഷ്ടം ഉപഭോക്താക്കള്‍ക്ക് അത്ര രുചിക്കില്ല.

മാന്വല്‍ ട്രാന്‍സ്മിഷന്‍ സംവിധാനം മഹീന്ദ്രയുടെ ഗവേഷണ-വികസന കേന്ദ്രത്തിലാണ് വികസിപ്പിച്ചെടുക്കുക.

2014 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം അവതരിപ്പിക്കപ്പെടുമെന്നാണറിയുന്നത്.

ഉല്‍പാദനശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ കമ്പനിയാണ് മഹീന്ദ്ര രേവ. ഈ കമ്പനി പുറത്തിറക്കുന്ന ഇ2ഒ ഹാച്ച്ബാക്ക് ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള ഇലക്ട്രിക് വാഹനമാണ്.

ലിതിയം അയേണ്‍ ബാറ്ററികള്‍ക്കായി സാംസംഗ് എസ്ഡിഐ-യുമായി കരാറൊപ്പിട്ടിട്ടുണ്ടെന്ന് മഹീന്ദ്ര അറിയിക്കുന്നു.

More from DriveSpark

Article Published On: Thursday, December 5, 2013, 18:18 [IST]
English summary
Mahindra is developing world's first hybrid technology that can be deployed in vehicles with manual transmission.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X