മഹീന്ദ്ര ഇ2ഒ ലോഞ്ച് ചെയ്തു
മഹീന്ദ്ര ഇ2ഒ ഇലക്ട്രിക് കാര്‍ ലോഞ്ച് ചെയ്തു. 5.96 ലക്ഷമാണ് ദില്ലിയിലെ ഓണ്‍റോഡ് വില. ഇത് ദില്ലി സര്‍ക്കാര്‍ ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കുന്ന സബ്‍ഡിഡി കിഴിച്ചുള്ള വിലയാണ്.
ന്യൂ ദില്ലിയിലെ ഇന്ത്യാഗേറ്റിലാണ് ഇ2ഒ-യുടെ ലോഞ്ച് നടന്നത്. മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു.

19 കിലോവാട്ട്, ത്രീ ഫേസ് ഇന്‍ഡക്ഷന്‍ മോട്ടോറാണ് വാഹനത്തിന് ഘടിപ്പിച്ചിട്ടുള്ളത്. ഇത് 25.4 കുതിരശക്തി പകരുന്നു. 53 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുന്നത്. മെയിന്‍റനന്‍സ് ഫ്രീ ലിതിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിന് ഊര്‍ജ്ജം പകരുന്നത്.
830 കിലോഗ്രാമാണ് കാറിന്‍റെ കെര്‍ബ് വെയ്റ്റ്. വാഹനത്തിന് പരമാവധി പോകാവുന്ന വേഗത മണിക്കൂറില്‍ 81 കിലോമീറ്ററാണ്. അഞ്ച് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ സഞ്ചരിക്കാനുള്ള ഊര്‍ജ്ജം ശേഖരിക്കപ്പെടും. ടെസ്റ്റ് കണ്ടീഷനില്‍, പൂര്‍ണമായും ചാര്‍ജ് ചെയ്ത ബാറ്ററില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.
ആറ് നിറങ്ങളില്‍ മഹീന്ദ്ര ഇ2ഒ ലഭ്യമാണ്.
ആക്ടിക് സില്‍വര്‍
കോറല്‍ ബ്ലൂ
ഇക്കോ ഗ്രീന്‍
ഓഷ്യാനിക് വൈറ്റ്
സ്പാനിഷ് റെഡ്
സണ്‍ഷൈന്‍ യെല്ലോ.


Click it and Unblock the Notifications








