മഹീന്ദ്ര ഇ2ഒ ഒരു ദിവസത്തിന് 800 രൂപ!
ഇലക്ട്രിക് കാറുകള്‍ക്ക് ഇന്നും വലിയ ഡിമാന്‍ഡ് വളര്‍ന്നിട്ടില്ല രാജ്യത്ത്. കാരണങ്ങള്‍ പലതാണ്. അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, വിലക്കൂടുതല്‍ തുടങ്ങിയ പലതും. ഇന്ത്യയുടെ ആദ്യത്തെ തനത് ഇലക്ട്രിക് കാറായ രേവ ഇലക്ട്രിക് വാഹന മേഖലയുടെ വളര്‍ച്ചാരാഹിത്യത്തില്‍ ഏറ്റവും കെടുതി അനുഭവിക്കുന്ന വാഹനമാണ്. ന്യായമായ വില്‍പന കണ്ടെത്താന്‍ ഈ വാഹനത്തിന് സാധിക്കുന്നില്ല.
എങ്കിലും ഇലക്ട്രിക് കാറുകളുടെ ഭാവി സംബന്ധിച്ച് വന്‍ ശുഭാപ്തിവിശ്വാസമാണ് മഹീന്ദ്രയ്ക്കുള്ളത്. ആളുകള്‍ക്ക് വാഹനത്തെ പരിചയപ്പെടാനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ ഇപ്പോഴും നല്ല സാധ്യത രേവയ്ക്കുണ്ടെന്ന് കമ്പനി പറയുന്നു. ആളുകള്‍ക്കിടയിലേക്ക് രേവയെ എത്തിക്കാന്‍ മഹീന്ദ്ര തയ്യാറാക്കിയ പദ്ധതിയാണ് വാടകയ്ക്ക് നല്‍കല്‍. ബങ്കളുരു അടക്കമുള്ള നഗരങ്ങളില്‍ രേവ ഇ2ഒ-യെ ഇനി വാടകയ്‌ക്കെടുക്കാം.

ഇ2ഒ ദിവസവാടക
മഹീന്ദ്ര രേവയും കാര്‍ റെന്റല്‍ കമ്പനിയായ കാര്‍സ്ഓണ്‍റെന്റും ചേര്‍ന്നാണ് ഇ2ഒ ദിവസവാടക പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 24 മണിക്കൂറിന് 800 രൂപയാണ് ആകെ ചെലവ്.

ബങ്കളുരുവിലും
ഒക്ടോബര്‍ 1 മുതല്‍ പദ്ധതി നടപ്പിലായിത്തുടങ്ങും. ന്യൂ ദില്ലി, ബങ്കളുരു, മുംബൈ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക.

വ്യൂപിപ്പിക്കും
ഓരോ നഗരത്തിനും 5 വീതം ഇ2ഒ കാറുകളാണ് വാടകയ്ക്ക് ലഭ്യമാക്കുക. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ കാറുകള്‍ ചേര്‍ക്കും. കൂടാതെ കൂടുതല്‍ നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പുതിയ സാധ്യത
ഇലക്ട്രിക് വാഹനം എന്ന പുതിയ സാധ്യത നഗരങ്ങളില്‍ എത്രമാത്രം ഉപയോഗപ്പെടും എന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് തിരിച്ചറിവുണ്ടാക്കാന്‍ ഈ പദ്ധതി സഹാകരമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നഗരങ്ങളിലെ ചുറ്റിക്കറങ്ങലുകള്‍ക്ക് ഏറ്റവും യോജിച്ച വാഹനമെന്ന നിലയില്‍ ഇ2ഒ-വിനെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നുണ്ട്.


Click it and Unblock the Notifications








