മഹീന്ദ്ര ഇലക്ട്രിക് സെഡാനും, സ്കൂട്ടറും വരുന്നു

മഹീന്ദ്ര രേവ മാത്രമാണ് രാജ്യത്ത് ഇന്ന് കരണ്ടിലോടുന്ന കാറുകള്‍ നിരത്തിലെത്തിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിരവധി സബ്‍സിഡികളും മറ്റും നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലെ ദാരിദ്ര്യം നിമിത്തം കാര്യമായ മുന്നേറ്റങ്ങളൊന്നും ഈ ഭാവിയുടെ ഇന്ധനത്തിനു മേല്‍ നടക്കുന്നില്ല.

കഴിഞ്ഞ ദിവസം ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ മഹീന്ദ്ര ഇ2ഒ-യുടെ വിപണിപ്രവേശം നടന്നപ്പോള്‍ ആനന്ദ് മഹീന്ദ്രയുമായി നടത്തിയ അനൗദ്യോഗിക സംഭാഷണത്തില്‍ നിന്ന് വ്യക്തമായത് പ്രകാരം കമ്പനി ഈ മേഖലയില്‍ വിശാലമായ നീക്കങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ്. മഹീന്ദ്രയില്‍ നിന്ന് അടുത്തതായി പുറത്തുവരുന്ന ഇലക്ട്രിക് വാഹനം ഒരു സ്കൂട്ടറായിരിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞത്.

Electric Vehicle

കാര്‍ വിഭാഗത്തില്‍ ഒരു ഇലക്ട്രിക് സെഡാനെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിട്ടുള്ളതായി അദ്ദേഹംസൂചിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പിച്ചെന്തെങ്കിലും പറയാന്‍ അദ്ദേഹം തയ്യാറായില്ല. ഇലക്ട്രിക് സ്കൂട്ടര്‍ എന്തായാലും പ്രതീക്ഷിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നു.

രണ്ട് വാഹനങ്ങളും പുറത്തിറങ്ങാന്‍ എത്ര സമയമെടുത്തേക്കുമെന്ന ചോദ്യത്തിന് അദ്ദേഹം തൃപ്തികരമായ സമാധാനം നല്‍കിയില്ല. 'ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ രഹസ്യമാണ്' എന്ന മറുപടിയാണ് ലഭിച്ചത്. വിപണിപഠനങ്ങള്‍ തുടര്‍ന്നുവരുന്നതായും അദ്ദേഹം അറിയിച്ചു.

More from DriveSpark

Article Published On: Tuesday, March 19, 2013, 23:55 [IST]
English summary
Mahindra Electric Scooters Planned Mr. Mahindra told the media that the electric technology developed by Reva will be in the future incorporated in Mahindra 2 Wheelers products.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X