മഹീന്ദ്ര കാര്‍ഗിലിലേക്ക്

ഇന്ത്യയുടെ 70 ശതമാനം ഇടങ്ങളിലും സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞ ബ്രാന്‍ഡാണ് മഹീന്ദ്ര. 300 ഡീസലര്‍ഷിപ്പുകളാണ് കമ്പനിക്ക് ഇന്നുള്ളത്. 614 ടച്ച്പോയിന്‍റുകള്‍ ഇന്ത്യയിലെമ്പാടുമായി പരന്നുകിടക്കുന്നു. 240 ഇന്ത്യന്‍ നഗരങ്ങളില്‍ മഹീന്ദ്ര ഇടം കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്തിന്‍റെ എത്തിപ്പെടാന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പോലും സാന്നിധ്യമാകുക എന്ന നയം പ്രാവര്‍ത്തികമാക്കുകയാണ് കാര്‍ഗിലില്‍ ഒരു ഡീസലര്‍ഷിപ്പ് തുറന്നതോടെ മഹീന്ദ്ര ചെയ്തത്.

Kargil

കാര്‍ഗില്‍ കൂടാതെ പോര്‍ട് ബ്ലയര്‍, ഹിമാചല്‍ പ്രദേശിലെ റക്കണിംഗ് പിയോ, ബാര്‍മര്‍, ജയ്‍സാല്‍മീര്‍ എന്നിവിടങ്ങളില്‍ മഹീന്ദ്ര ഡീലര്‍ഷിപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ എസ്‍യുവി നിര്‍മാതാവായ മഹീന്ദ്രയ്ക്കിത് ഒരു ആവശ്യം കൂടിയാണെന്ന് പറയണം. ഭൂപ്രകൃതിയുടെ ദുര്‍ഘടം കൂടുന്ന ഇടങ്ങളിലെല്ലാം മഹീന്ദ്രയ്ക്ക് വില്‍പന കൂടുന്നത് സ്വാഭാവികമാണല്ലോ.

കാര്‍ഗില്‍ ഉള്‍പ്പെടെയുള്ള ഈ പ്രദേശങ്ങളില്‍ എത്തിപ്പെട്ട ഏക ഓട്ടോമൊബൈല്‍ കമ്പനി എന്ന അവകാശവാദം മഹീന്ദ്ര ഉയര്‍ത്തുന്നുണ്ട്.

'എസ്‍യുവി വിപണിയിലെ മാരുതി' എന്നാണ് ആനന്ദ് മഹീന്ദ്ര സ്വന്തം ബ്രാന്‍ഡിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. വിപണിയില്‍ സ്വന്തമായ ഡിസൈന്‍ ഭാഷ വികസിപ്പിച്ചുകഴിഞ്ഞ മഹീന്ദ്രയ്ക്ക് വിദേശ ബ്രാന്‍ഡുകളുടം തള്ളിക്കയറ്റത്തെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, April 1, 2013, 18:08 [IST]
English summary
Mahindra has established itself in the remotest parts of the country, including Kargil, Port Blair, Reckong Peo in Himachal Pradesh, Barmer and Jaisalmer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X