ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന് മഹീന്ദ്ര കരാറൊപ്പിട്ടു

ഇലക്ട്രിക് കാറുകളുടെ ചാമ്പ്യന്‍ഷിപ്പായ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മഹീന്ദ്ര താല്‍പര്യം പ്രകടിപ്പിച്ചത് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ടെയ്തിരുന്നു. അന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും സാങ്കേതികസഹയാം നല്‍കുന്ന മക്‌ലാറന്‍, റിനോ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്ത രണ്ടോ മൂന്നോ കാര്‍ നിര്‍മാതാക്കളിലൊരാളായിരുന്നു മഹീന്ദ്ര. ഇപ്പോള്‍ കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ഫോര്‍മുല ഇ ഹോള്‍ഡിംഗ്‌സുമായി മഹീന്ദ്ര ഔദ്യോഗികമായി കരാറൊപ്പിട്ടു. പത്ത് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ എട്ടാമത്തെ ടീമായാണ് മഹീന്ദ്ര കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

Mahindra Formula E Championship Entry In 2014 Made Official

മഹീന്ദ്ര റേസിംഗ് ഫോര്‍മുല ഇ ടീമിന്റെ തലവന്‍ എസ്പി ശുക്ലയാണ്. ഇദ്ദേഹമാണ് മഹീന്ദ്ര റേസിംഗ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നത്. ഇലക്ട്രിക് കാര്‍മേഖലയില്‍ മഹീന്ദ്രയ്്ക്ക് വിശാലമായ താല്‍പര്യങ്ങളുണ്ട്.

Mahindra Formula E Championship Entry In 2014 Made Official

2014 സെപ്തംബര്‍ 20ന് ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. ചൈനയിലെ ബീജിംഗില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക. ജൂണ്‍ 2015 വരെ മത്സരങ്ങളുണ്ടായിരിക്കും. ഫൈനല്‍ മത്സരങ്ങള്‍ ലണ്ടനിലാണ് നടക്കുക. പുട്രാജയ, ഹോങ്കോങ്, പൂന്റാ ഡെല്‍ എസ്റ്റെ, ബ്യൂനസ് അയേഴ്‌സ്, ലോസ് ആഞ്ജലസ്, മിയാമി, മൊന്റെ കാര്‍ലോ, ബെര്‍ലിന്‍ എന്നീ നഗരങ്ങളില്‍ ഇക്കാലയളവില്‍ ഫോര്‍മുല ഇ റേസിംഗുകള്‍ സംഘടിപ്പിക്കപ്പെടും.

Mahindra Formula E Championship Entry In 2014 Made Official

ഇലക്ട്രിക് കാറുകള്‍ക്കായി നടത്തുന്ന ആദ്യത്തെ ചാമ്പ്യന്‍ഷിപ്പാണിത്. ആദ്യത്തേതായതിനാല്‍ ചില പരിമിതികളും സ്വാഭാവികം. പങ്കെടുക്കുന്ന മിക്ക കാര്‍ നിര്‍മാതാക്കള്‍ക്കും എന്തെങ്കിലും ഒരുക്കം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ ഇത്തവണത്തെ റേസിംഗ് 'വണ്‍ മേക്ക്' കാറുകള്‍ ഉപയോഗിച്ചാണ്. റേസ് കാറിന്റെ ഡിസൈന്‍, സാങ്കേതികത തുടങ്ങിയ എല്ലാം ഒന്നായിരിക്കും. ചാസി നിര്‍മിക്കുന്നത് ഡല്ലാരയാണ്. ബാറ്ററിയും എന്‍ജിനും വില്യംസില്‍ നിന്ന് വാങ്ങും. മക്‌ലാറന്‍, റിനോ, സ്പാര്‍ക് റേസിംഗ് എന്നിവര്‍ ചേര്‍ന്നാണ് ബോഡി നിര്‍മാണം നടത്തുന്നത്.

Mahindra Formula E Championship Entry In 2014 Made Official

2014 റേസിംഗ് സീസണ്‍ കഴിയുന്നതോടെ വണ്‍ മേക്ക് റേസിംഗ് അവസാനിപ്പിക്കും. അടുത്ത സീസണില്‍ സ്വന്തം കാറുകളുമായി വേണം ടീമുകള്‍ പങ്കെടുക്കാന്‍. ഇലക്ട്രിക് കാര്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് വഴിയൊരുക്കുകയും ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഫോര്‍മുല ഇ റേസിംഗിന്റെ ആത്യന്തികലക്ഷ്യം. ചാര്‍ജിംഗ് സാങ്കേതികത, ബാറ്ററി സാങ്കേതികത തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ഊന്നിയുള്ള ഗവേഷണങ്ങള്‍ ഇലക്ട്രിക് കാര്‍ മേഖല ആവശ്യപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Friday, November 29, 2013, 14:23 [IST]
English summary
the inaugural 2014 Formula E Championship emerged, the Indian auto giant has officially signed a contract with Formula E Holdings.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X