ലെയ്‍ലന്‍ഡിനെ മറികടന്ന് മഹീന്ദ്ര രണ്ടാം സ്ഥാനത്ത്

അശോക് ലെയ്‍ലന്‍ഡിനെ മറികടന്ന് വാണിജ്യവാഹന നിര്‍മാണത്തില്‍ മഹീന്ദ്ര രണ്ടാം സ്ഥാനത്തെത്തി. വാണിജ്യവാഹന നിര്‍മാണത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നത് ടാറ്റ മോട്ടോഴ്സാണ്.

അശോക് ലെയ്‍ലന്‍ഡിന്‍റെ സമീപകാലത്തെ പ്രകടനത്തില്‍ വന്ന ഇടിവാണ് മഹീന്ദ്രയ്ക്ക് നേട്ടമായത്. കഴിഞ്ഞ വര്‍ഷം വാഹനവില്‍പനയില്‍ ലെയ്‍ലന്‍ഡ് പിന്നാക്കം പോയിരുന്നു. മീഡിയം, ഹെവി വാഹനങ്ങളുടെ വില്‍പനയിലാണ് അശോക് ലെയ്‍ലന്‍ഡ് ഇടിഞ്ഞത്.

Mahindra CV

ഏപ്രില്‍ 2012 മുതല്‍ ഫെബ്രുവരി 2013 വരെ 1,67,588 യൂണിറ്റ് വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്. നേവിസ്റ്റാര്‍, മാക്സിമോ, ജിയോ, ജെനിയോ, ബൊലെറോ എന്നിങ്ങനെയുള്ള വിവിധ സെഗ്മെന്‍റിലെ വാഹനങ്ങള്‍ വിപണിയെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്.

ഇതേ കാലയളവില്‍ അശോക് ലെയ്‍ലന്‍ഡ് 1,00,592 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്.

അതെസമയം തങ്ങള്‍ തന്നെയാണ് വില്‍പനയില്‍ രണ്ടാം സ്ഥാനത്തെന്ന് അശോക് ലെയ്‍ലന്‍ഡ് അവകാശപ്പെടുന്നുണ്ട്. ദോസ്ത് വില്‍പനയെ ഉള്‍പെടുത്താത്തതിനാലാണ് കണക്കില്‍ വില്‍പന കുറഞ്ഞതെന്ന് അവര്‍ പറയുന്നു. ദോസ്തിന്‍റെ വില്‍പന 30,592 യൂണിറ്റാണ് ഇക്കാലയളവില്‍.

പിക്കപ്പുകള്‍, ലൈറ്റ് കമേഴ്സ്യല്‍ വെഹിക്കിള്‍സ്, വലിയ വാണിജ്യ വാഹനങ്ങള്‍ എന്നിങ്ങനെ മിക്ക സെഗ്മെന്‍റിലും മഹീന്ദ്ര മികവുറ്റ പ്രകടനത്തിലാണുള്ളത്. നിരന്ത്രം പുതുക്കുയും പുതിയ ഉല്‍പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് മഹീന്ദ്രയെ മുമ്പോട്ട് നയിക്കുന്നത്.

More from DriveSpark

Article Published On: Thursday, March 28, 2013, 13:30 [IST]
English summary
Now, Mahindra is the 2nd largest commercial vehicle manufacturer in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X