സ്‌കോര്‍പിയോ: പതിറ്റാണ്ട് പിന്നിട്ട ആധിപത്യം

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ മാരുതി' എന്ന് ആനന്ദ് മഹീന്ദ്ര ഒരിക്കല്‍ വിശേഷിപ്പിച്ചത് ഒരു കാരണവശാലും അതിശയോക്തിയല്ല. ലോകോത്തര കമ്പനികളുടെ കടന്നു വരവിന് സാക്ഷ്യം നിന്ന കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലും മഹീന്ദ്രയുടെ ആധിപത്യം തകരുകയുണ്ടായില്ല. വിശ്വാസ്യതയിലും ഗുണനിലവാരത്തിലും ഏത് യൂറോപ്യന്‍ ബ്രാന്‍ഡിനോടും കിടപിടിക്കുവാന്‍ മഹീന്ദ്രയ്ക്ക് സാധിക്കുന്നു. ഇന്ത്യയുടെ സ്പന്ദനമറിഞ്ഞുള്ള നയതന്ത്രവും മഹീന്ദ്രയുടെ വിജയത്തിന് പിന്നിലെ കാരണമാണ്.

ഒരു പതിറ്റാണ്ടായി ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യമാണ് സ്‌കോര്‍പിയോ എസ്‌യുവി. ഇക്കാലയളവിനിടയില്‍ മൊത്തം 4 ലക്ഷം സ്‌കോര്‍പിയോകള്‍ വിറ്റഴിക്കുവാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചിരിക്കുന്നു. ലോഞ്ച് ചെയ്ത കാലത്തേതിനെക്കാള്‍ ഉയര്‍ന്ന വില്‍പന നിരക്ക് കണ്ടെത്താന്‍ മഹീന്ദ്രയ്ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്‌കോര്‍പിയോ വിപണിയില്‍ പ്രവേശിക്കുന്ന കാലത്ത് വളരെ കുറച്ച് എസ്‌യുവികള്‍ മാത്രമാണ് എതിരാളികളായി ഉണ്ടായിരുന്നത്. ഇന്ന് ഫോഡ് ഇക്കോസ്‌പോര്‍ട് പോലുള്ള വിഖ്യാത മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. റിനോ ഡസ്റ്റര്‍ അടക്കമുള്ള കിടിലന്‍ ഡിസൈനുകള്‍ നിരത്തുകളിലുണ്ട്. എന്നിട്ടും സ്‌കോര്‍പിയോ എസ്‌യുവിയോട് ഇന്ത്യക്കാരനുള്ള മതിപ്പില്‍ കുറവ് വരുന്നില്ല.

ഇക്കണ്ട കാലമത്രയും സ്‌കോര്‍പിയോ എസ്‌യുവി അതിന്റെ ശരാശരി വില്‍പന നിലനിറുത്തി. 3000 യൂണിറ്റിന് താഴെ വില്‍പന പോയിട്ടുള്ള കാലം വളരെ ചുരുക്കമാണ്. വാഹനത്തിന് ഒരു പ്രത്യേക വ്യക്തിത്വം തന്നെ നിര്‍മിച്ചെടുക്കുവാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ടാറ്റ സഫാരിയെ മലര്‍ത്തിയടിച്ചാണ് സ്‌കോര്‍പിയോ തന്റെ ഇടം കണ്ടെത്തിയത്. രാജ്യത്തിന്റെ നിരത്തുകളില്‍ ശരിക്കും 'റഗ്ഗഡ്' അനുഭൂതി പകരുന്ന ഒരു വാഹനത്തിന്റെ അഭാവമുള്ള കാലത്താണ് മഹീന്ദ്ര സ്‌കോര്‍പിയോ നിരത്തിലെത്തുന്നത്. ഇന്നും ഇന്ത്യയുടെ 'ജീപ്പ് വ്രാങ്‌ലര്‍' ആയി തിളങ്ങുകയാണ് വാഹനം.

Mahindra Scorpio Crossed 4 Lakhs Milestone

കൊച്ചി അങ്ങാടിയില്‍ 7.27 ലക്ഷത്തില്‍ സ്‌കോര്‍പിയോയുടെ വില തുടങ്ങുന്നു. അവസാനിക്കുന്നത് 12.18 ലക്ഷത്തിലും.

Mahindra Scorpio Crossed 4 Lakhs Milestone

14 ട്രിമ്മുകളിലായി സ്‌കോര്‍പിയോ എസ്‌യുവി ലഭ്യമാണ്. മഹീന്ദ്രയുടെ വിഖ്യാതമായ എംഹോക് (mHawk) എന്‍ജിനാണ് സ്‌കോര്‍പിയോയ്ക്ക് കരുത്ത് പകരുന്നത്. കരുത്തും മൈലേജും ഒരുപോലെ പ്രദാനം ചെയ്യാന്‍ ഈ ഡീസല്‍ എന്‍ജിന് സാധിക്കുന്നു. 2.2 ലിറ്ററാണ് എന്‍ജിന്‍ ശേഷി. മഹീന്ദ്ര സ്‌കോര്‍പിയോയ്ക്ക് ഡീസല്‍ പതിപ്പ് മാത്രമേയുള്ളൂ. ഈ എന്‍ജിന്‍ മൂന്നുവിധത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട് വിവിധ സ്‌കോര്‍പിയോ വേരിയന്റുകള്‍ക്കായി.

Mahindra Scorpio Crossed 4 Lakhs Milestone

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്. മഹീന്ദ്ര സ്‌കോര്‍പിയോ വിഐഎക്‌സ്, വിഎല്‍എക്‌സ് എന്നി വേരിയന്റുകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വരുന്നു. ഫോര്‍വീല്‍ ഡ്രൈവിലുള്ള ഈ വേരിയന്റ് 11.79 കിലോമീറ്റര്‍ മൈലേജ് പകരും. കൊച്ചി അങ്ങാടിയില്‍ 12,17,500 രൂപയാണ് ഓട്ടോമാറ്റിക് വിഐഎക്‌സ പതിപ്പിന് വില. റിയര്‍ വീല്‍ഡ്രൈവ് ഘടിപ്പിച്ച വിഎല്‍എക്‌സ് പതിപ്പിന് 11,07,300 രൂപ എക്‌സ്‌ഷോറൂം വില വരും.

Mahindra Scorpio Crossed 4 Lakhs Milestone

കരിമ്പുകച്ചട്ടം മൂന്നും നാലും അനുസരിക്കുന്ന പതിപ്പുകള്‍ സ്‌കോര്‍പിയോയ്ക്കുണ്ട്.

മൈലേജ്

മൈലേജ്

മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച സ്‌കോര്‍പിയോകള്‍ സിറ്റി റോഡുകളില്‍ 10.5 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഹൈവേകളില്‍ 15.4 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഓട്ടോമാറ്റിക് പതിപ്പിന് നഗരങ്ങളില്‍ 9.6 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് മഹീന്ദ്ര പറയുന്നു. ഹൈവേകളില്‍ ലിറ്ററിന് 13 കിലോമീറ്ററാണ് ലഭിക്കുക.

എന്‍ജിന്‍

എന്‍ജിന്‍

നേരത്തെ പറഞ്ഞതുപോലെ ഒരു ഡീസല്‍ എന്‍ജിന്‍ മാത്രമാണ് മഹീന്ദ്ര സ്‌കോര്‍പിയോയ്ക്കുള്ളത്. ഈ എംഹോക് എന്‍ജിന്‍ മൂന്ന് വിധത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Mahindra Scorpio Crossed 4 Lakhs Milestone
  • 2179 സിസി - 4000 ആര്‍പിഎമ്മില്‍ 120 കുതിരശക്തി പകരുന്നു
  • 2523 സിസി - 3200 ആര്‍പിഎമ്മില്‍ 75 കുതിരശക്തി പകരുന്നു
  • 2609 സിസി - 3800 ആര്‍പിഎമ്മില്‍ 115 കുതിരശക്തി പകരുന്നു

More from DriveSpark

Article Published On: Monday, September 16, 2013, 18:36 [IST]
English summary
Mahindra Scorpio has crossed the 4 lakhs sales barrier. Here are the details of Mahindra Scorpio sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X