മഹീന്ദ്ര സ്‌കോര്‍പിയോ പ്രത്യേക പതിപ്പ്

മഹീന്ദ്ര സ്‌കോര്‍പിയോയുടെ പ്രത്യേക പതിപ്പ് വരുന്നു. പുതിയ പതിപ്പിന്റെ ടീസര്‍ ചിത്രങ്ങള്‍ മഹീന്ദ്രയുടെ ഔദ്യോഗിക ഫാന്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില ആഡംബര സവിശേഷതകളുമായി സ്‌കോര്‍പിയോ പ്രത്യേക പതിപ്പ് വരുമെന്ന അറിയിപ്പും കൂടെയുണ്ട്.

പുതിയ പ്രത്യേക പതിപ്പിന്റെ ടീസര്‍ ചിത്രം ഭൂരിഭാഗവും മൂടിയ നിലയിലാണുള്ളത്. എന്നാല്‍ മഹീന്ദ്രയുടെ സൈറ്റില്‍ കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കിയിട്ടുണ്ട്. ഉത്സവ സീസണ്‍ പ്രമാണിച്ചാണ് പ്രത്യേക പതിപ്പുമായി വരുന്നതെന്ന് മനസ്സിലാക്കാം.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

എക്സ്റ്റീരിയര്‍

എക്സ്റ്റീരിയര്‍

എക്സ്റ്റീരിയറില്‍ ചെക്ക് ഡിസൈനിലുള്ള ഡികാലുകള്‍ നല്‍കിയിരിക്കുന്നു. അലോയ് വീലുകളാണ് മറ്റൊരു സന്നാഹം. ഇത് ക്രോമിയം പൂശി വരുന്നു എന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങളൊന്നും എക്സ്റ്റീയറില്‍ ഇല്ല.

Mahindra Scorpio Special Edition

ഈ ഡിസൈന്‍ നേരത്തെ തന്നെ ഒരു പ്രത്യേക സ്‌കോര്‍പിയോ പതിപ്പിന് മഹീന്ദ്ര നല്‍കിയിട്ടുള്ളതാണ്. ഇന്റീരിയറില്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി മുഴുവന്‍ യൂറോപ്യന്‍ തുകല്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ബീജ് നിറത്തിലുള്ള ഇന്റീരിയര്‍ ഇച്ചിരി ആഡംബര സൗന്ദര്യം പകരുന്നു വാഹനത്തിനുള്ളില്‍.

Mahindra Scorpio Special Edition

റൂഫില്‍ ഘടിപ്പിച്ച 9 ഇഞ്ച് സ്‌ക്രീന്‍ അടക്കമുള്ള ഡിവിഡി പ്ലേയറാണ് മറ്റൊരു സവിശേഷത. ഗിയര്‍ ഷിഫ്റ്റിനെ തുകല്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നതായി കാണാം.

Mahindra Scorpio Special Edition

സ്റ്റീയറിംഗ് വീല്‍ തുകല്‍ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എസ്ആര്‍എസ് എയര്‍ബാഗുകള്‍ സുരക്ഷാ സന്നാഹങ്ങളുടെ കൂട്ടത്തിലുണ്ട്. സെന്റര്‍ കണ്‍സോള്‍ അപ്പാടെ വുഡ് ഫിനിഷ് ചെയ്തിരിക്കുന്നു.

More from DriveSpark

Article Published On: Saturday, September 7, 2013, 12:14 [IST]
English summary
Mahindra Scorpio Special Edition images has been teased in the official fan-page of Mahindra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X