മഹീന്ദ്ര ക്വണ്‍ടോ 4വീല്‍ഡ്രൈവ് ഉടന്‍!
മഹീന്ദ്ര ക്വണ്‍ടോയുടെ ഫോര്‍വീല്‍ ഡ്രൈവ് പതിപ്പ് ടെസ്റ്റ് ചെയ്യുന്നതായി പൂനെയിലെ വണ്ടിപ്രാന്തന്മാര്‍ കണ്ടെത്തിയ വാര്‍ത്തകള്‍ സൈബറിടങ്ങളില്‍ പലയിടത്തായി കാണുന്നു. വാഹനം വളരെ താമസിക്കാതെ തന്നെ വിപണിയിലെത്തുമെന്നാണ് ഈ വാര്‍ത്തകള്‍ തെളിയിക്കുന്നത്.
ക്വണ്‍ടോയുടെ ടോപ് എന്‍ഡ് പതിപ്പായിട്ടായിരിക്കും ഫോര്‍വീല്‍ ഡ്രൈവ് ഇടം പിടിക്കുക. ഈ സെഗ്മെന്‍റില്‍ നിലവില്‍ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകളിലില്ല എന്നത് മഹീന്ദ്രയ്ക്ക് ഗുണം ചെയ്യും. റിനോ ഡസ്റ്റര്‍ കോംപാക്ട് എസ്‍യുവിക്ക് നിലവില്‍ ടൂവീല്‍ ഡ്രൈവ് മാത്രമേയുള്ളൂ.

പുതിയ കോംപാക്ട് എസ്‍യുവികളെക്കുറിച്ചുള്ള ഒരു പ്രധാന പരാതി ഇവ എസ്‍യുവി രൂപം പേന്നുണ്ടെന്നതൊഴിച്ചാല്‍ ഒരു എസ്‍യുവിക്ക് വേണ്ട പ്രകടനപരമായ സവിശേഷതകള്‍ പ്രകടിപ്പിക്കുന്നില്ല എന്നതാണ്. ഈ പരാതിക്ക് ആദ്യം അറുതി വരുത്താന്‍ പോകുന്നത് മഹീന്ദ്രയുടെ ഫോര്‍വീല്‍ ഡ്രൈവ് ആയിരിക്കും.
ഇനി വിപണിയിലെക്ക് കടന്നുവരാനിരിക്കുന്ന ഫോഡ് ഇക്കോസ്പോര്‍ട് കരുത്തിലും പ്രകടനത്തിലും വളരെ മുമ്പിലാണ്. ഇക്കോസ്പോര്‍ടില്‍ ഉപയോഗിച്ചിരിക്കുന്ന ഇക്കോബൂസ്റ്റ് എന്‍ജിന്‍ സാങ്കേതികത അസാധ്യമായ കരുത്ത് എന്‍ജിന് പകര്‍ന്നു നല്‍കുന്നുണ്ട്. ഇക്കാര്യം കൂടി മനസ്സില്‍ വെച്ചാണ് ക്വണ്‍ടോ ഒരുമുഴം നേരത്തെ എറിയുന്നത്.
ഫോര്‍വീല്‍ ഡ്രൈവ് പതിപ്പ് കൂടാതെ ഒരു കരുത്തേറിയ എന്‍ജിന്‍ കൂടി പിടിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. 2.2 ലിറ്ററിന്‍റെ എംഹോക് എന്‍ജിന്‍ 120 കുതിരകളെ ഉള്ളില്‍ പേറുന്നുണ്ട്. ഇത് 280 എന്‍എം വീര്യം ചക്രങ്ങളിലേക്ക് പകരുന്നു.
എന്തായാലും ഫോര്‍വീല്‍ ഡ്രൈവ് ഉടന്‍ വിപണിയിലെത്തും. തല്‍ക്കാലം അതിനെ കാത്തിരിക്കാം.


Click it and Unblock the Notifications








