ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മഹീന്ദ്ര താറിനെ പുതുക്കി
2014 താര്‍ എസ്‌യുവിയെ മഹീന്ദ്ര വളരെ നിശ്ശബ്ദമായി ഒന്നു പുതുക്കി. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളെ ആധാരമാക്കിയുള്ള പുതുക്കലായിതിനാലാവണം മഹീന്ദ്ര ഔദ്യോഗികമായി യാതൊരു വിശദീകരണവും നല്‍കാതിരുന്നത്.
ഇന്‍രീരിയറില്‍ നടത്തിയ പ്രധാന മാറ്റങ്ങള്‍ക്കൊപ്പം ചില സാങ്കേതിക മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.

എയര്‍ കണ്ടീഷണര്‍ സ്വിച്ചുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പുതിയ സ്വിച്ചുകള്‍ ബൊലേറോയില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്.
പിന്നില്‍ ഹെഡ്‌റൂം കുറവാണെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പിന്‍ കാബിനിലെ സീറ്റുകള്‍ ആറ് മില്ലിമീറ്ററോളം താഴ്ത്തിയിട്ടുണ്ട്. മുന്‍ കാബിനിലെ ഡോര്‍ ഹാന്‍ഡിലുകളുടെ ഗുണനിലവാരം സംബന്ധിച്ചുയര്‍ന്ന പരാതിയും പരിഹരിക്കപ്പെട്ടിട്ടുണ്ട്. പുതിയ ഗുണനിലവാരമേറിയ ഡോര്‍ ഹാന്‍ഡിലുകള്‍ ഘടിപ്പിച്ചിട്ടുണ്ട് ഈ പുതുക്കലില്‍.
നിലവില്‍ പിന്‍ ഉപയോഗിച്ച് ഘടിപ്പിക്കുന്ന രീതിയാണ് മുന്‍ കാബിന്റെ കാനോപ്പിക്കുള്ളത്. ഇത് സ്‌ക്രൂ ഉപയോഗിച്ചുറപ്പിക്കുന്ന രീതിയിലാക്കിയിട്ടുണ്ട്.
വാഹനത്തിന്റെ എ, ബി പില്ലാറുകള്‍ ദുര്‍ബലമായിരുന്നത് ഉപഭോക്താക്കളുടെ പരാതിക്കിടയാക്കിയിരുന്നു. ഇപ്പോഴത്തെ പുതുക്കലില്‍ ഇവയെ കൂടുതല്‍ ബലപ്പെടുത്തിയിരിക്കുന്നു.
ഫ്രണ്ട് ആക്‌സിലില്‍ ഏര്‍പ്പെടുത്തിയിരുന്ന ഓട്ടോ ലോക്കിംഗ് ഹബ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തത് സംബന്ധിച്ച് പരാതികളുയര്‍ന്നിരുന്നു. ഈ സന്നാഹം മാറ്റി മാന്വല്‍ ആക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








