മഹീന്ദ്ര എക്സി. എഡിഷനില്‍ ഗാര്‍മിന്‍

മഹീന്ദ്ര വെരിറ്റോയുടെ ടോപ് എന്‍ഡ് എക്സിക്യുട്ടീവ് എഡിഷനില്‍ ഗാര്‍മിന്‍ നാവിഗേഷന്‍ ഹാര്‍ഡ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച ഓട്ടോമൊബൈല്‍ സാറ്റലൈറ്റ് നാവിഗേഷന്‍ ഹാര്‍ഡ്‍വെയര്‍ നിര്‍മാതാക്കളിലൊന്നാണ് ഗാര്‍മിന്‍.

ഗാന്‍മിന്‍റെ നുവി 40എല്‍എം നാവിഗേഷന്‍ സിസ്റ്റമാണ് വെരിറ്റോയില്‍ ഘടിപ്പിക്കുക. ലോകോത്തര നിലവാരമുള്ള സന്നാഹങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് ലഭ്യമാക്കുക എന്നത് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഗാന്‍മിന്‍ കോര്‍പറേഷന്‍ സീനിയര്‍ മാനേജര്‍ ഡീനിയേല്‍ ചീന്‍ അറിയിക്കുന്നു. ഇന്ത്യക്കാരന്‍റെ യാത്ര വളരെ സുരക്ഷിതവും സുഖകരവുമാക്കുന്ന വിഷയത്തില്‍ തങ്ങള്‍ക്ക് വന്‍ താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Garmin Satnav

രണ്ട് നാവിഗേഷന്‍ സംവിധാനങ്ങളാണ് ഗാര്‍മിന്‍ നിലവില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഇതില്‍ നുവി 40എല്‍എം-ന് 8450 രൂപയാണ് വില. നുവി 50എല്‍എം-ന് 9990 രൂപ വിലവരും.

4.3 ഇഞ്ചും 5.0 ഇഞ്ചുമാണ് യഥാക്രമം ഇവയുടെ ഡിസ്പ്ലേ അളവുകള്‍. ഈ സിസ്റ്റം സ്വന്തമാക്കുന്നതോടെ സൗജന്യമായ മാപ്പ് സപ്പോര്‍ട്ടും ലഭ്യമാകുന്നു. വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള ഗൈഡന്‍സും ഈ സന്നാഹത്തിലുണ്ട്. ഹിന്ദി, തെലുഗു, പഞ്ചാബി, തമിഴ്, മലയാളം തുടങ്ങി പ്രമുഖ ഭാഷകളിലെല്ലാം ഗൈഡ‍ന്‍സ് ലഭിക്കും.

More from DriveSpark

Article Published On: Tuesday, March 19, 2013, 21:01 [IST]
English summary
Mahindra Verito's top end Executive edition variant will come with Garmin's navigation hardware installed in them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X