വെരിറ്റോ സെഡാന്‍-ഹാച്ച് ടെസ്റ്റ് ചെയ്യുന്നു
മഹീന്ദ്രയുടെ ഏക സെഡാന്‍ മോഡലായ വെരിറ്റോയുടെ ഹാച്ച്ബാക്ക് - കോംപാക്ട് സെഡാന്‍ പതിപ്പുകള്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഓട്ടോ അഡ്രിനാലിന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ഹാച്ച്ബാക്കിന്‍റെയും കോംപാക്ട് സെഡാനിന്‍റെയും വ്യക്തമായ രൂപം തിരിച്ചറിയാം. കാര്യപ്പെട്ട മാറ്റം വരുത്തിയിട്ടുള്ള പിന്‍ഭാഗങ്ങള്‍ മാത്രമാണ് മറച്ചിട്ടുള്ളത്.
ചിത്രങ്ങള്‍ താഴെ

മഹീന്ദ്ര വെരിറ്റോ സെഡാന്‍
ഇത് വെരിറ്റോ കോംപാക്ട് സെഡാന്‍ പതിപ്പിന്‍റെ സ്പൈ ഷോട്ട്. 4 മീറ്ററിന് താഴെയായിരിക്കും ഈ സെഡാന്‍ പതിപ്പിന്‍റെ നീളം, സ്വിഫ്റ്റ് ഡിസൈര്‍, ഇന്‍ഡിഗോ സിഎസ്, ഇനി വരാനിരിക്കുന്ന ഹോണ്ട അമേസ് തുടങ്ങിയ വാഹനങ്ങളുമായി ഇവള്‍ ഏറ്റുമുട്ടും.

മഹീന്ദ്ര വെരിറ്റോഹാച്ച്ബാക്ക്
ഇത് വെരിറ്റോ ഹാച്ച്ബാക്ക് മോഡല്‍. 5 ലക്ഷത്തിന് ചോടെ ഇടം പിടിക്കുന്നതായിരിക്കും ഈ വാഹനം.

മഹീന്ദ്ര വെരിറ്റോ
അധികനാളുകള്‍ എടുക്കില്ല ഇവയുടെ ലോഞ്ചിന് എന്നാണ് മനസ്സിലാക്കേണ്ടത്. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളുടെ ടെസ്റ്റ് നടന്നുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മഹീന്ദ്ര വെരിറ്റോ
യൂട്ടിലിറ്റി വാഹനങ്ങളുടെ രാജാവായ മഹീന്ദ്ര സെഡാന്‍ ഹാച്ച്ബാക്ക് വിപണികളിലേക്ക് കണ്ണുവെച്ചു തുടങ്ങിയത് കുറച്ചു വര്‍ഷം മുന്‍പാണ്. റിനോയുമായി സഖ്യമുണ്ടാക്കി ലോഗന്‍ സെഡാന്‍ പുറത്തിറക്കുകയും ചെയ്തു.

മഹീന്ദ്ര വെരിറ്റോ
ആ സഖ്യം അധികനാള്‍ നീണ്ടില്ല. എങ്കിലും ലോഗന്‍ സെഡാനെ വിലയ്ക്ക് വാങ്ങി വെരിറ്റോ എന്ന പേര് നല്‍കി തങ്ങളുടെ സെഡാന്‍ വിപണിമോഹങ്ങളുടെ അടയാളമായി വിപണിയില്‍ നിലനിറുത്തി.

മഹീന്ദ്ര വെരിറ്റോ
ഇവയുടെ എക്സ്റ്റീരിയറില്‍ ബൂട്ടുകള്‍ക്ക് വരുന്ന മാറ്റമല്ലാതെ മറ്റ് കാര്യപ്പെട്ട വ്യത്യാസങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
മഹീന്ദ്ര വെരിറ്റോ
മഹീന്ദ്ര വെരിറ്റോയുടെ പുതിയ രൂപം.


Click it and Unblock the Notifications








