മഹീന്ദ്ര എക്സ്‍യുവി 500 തിരിച്ചുവിളിക്കുന്നു

മഹീന്ദ്ര എക്സ്‍യുവി500 2011-12 ബാച്ച് വാഹനങ്ങള്‍ക്ക് തിരിച്ചുവിളി. ചില ഘടകഭാഗങ്ങള്‍ക്ക് തകരാറുള്ളത് ശ്രദ്ധയില്‍ പെട്ടതാണ് തിരിച്ചുവിളിക്ക് കാരണമായത്. റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ പ്രകാരം വളരെ സാരമായതോ അപകടകരമായതോ ആയ പ്രശ്നങ്ങളൊന്നും തന്നെ തിരിച്ചുവിളിക്ക് പിന്നിലില്ല.

ഫ്ലൂയിഡ് ഹോസ്, ഫ്രണ്ട് പവര്‍ വിന്‍ഡോ യൂണിറ്റുകള്‍, ഇടതുഭാഗത്തുള്ള വൈപ്പര്‍ ബ്ലേഡ് കവര്‍ എന്നീ ഭാഗങ്ങള്‍ക്കാണ് പ്രശ്നമുള്ളത്. 2011-12 ബാച്ചിലെ എല്ലാ യൂണിറ്റുകള്‍ക്കും ഈ തകരാര്‍ ഇല്ലെന്നാണ് കമ്പനി മനസ്സിലാക്കുന്നത്. ചില വാഹനങ്ങള്‍ക്ക് തകരാറുണ്ട്.

Mahindra XUV500

ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് മഹീന്ദ്ര ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാവുന്നതാണ്. സൗജന്യമായി തകരാറുകള്‍ പരിഹരിച്ചു നല്‍കുമെന്ന് കമ്പനി അറിയിക്കുന്നു. എല്ലാ ഡീലര്‍ഷിപ്പുകളിലും പ്രശ്നപരിഹാരം ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് മഹീന്ദ്ര നോട്ടീസ് അയയ്ക്കുന്നതാണെന്ന് അറിയിപ്പുണ്ട്.

മഹീന്ദ്ര സര്‍വീസ് സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ദാ ദിതു വഴി പോയാല്‍ ലഭിക്കും. www.mahindraxuv500.com/service-action.

വിപണിയില്‍ വന്‍ വിജയം കൊയ്ത മഹീന്ദ്ര മോഡലുകളിലൊന്നാണ് എക്സ്‍യുവി 500. 2011 സെപ്തംബറിലാണ് വാഹനം വിപണില്‍ ലോഞ്ച് ചെയ്തത്. ആഗോളനിലവാരത്തിലേക്കുയര്‍ന്ന നിര്‍മിതിയാണ് ഈ ഇന്ത്യന്‍ കമ്പനി എക്സ്‍യുവിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. നിലവില്‍ 55,000-ത്തിലധികം എക്സ്‍യുവികള്‍ വിപണിയിലുണ്ട്.

More from DriveSpark

Article Published On: Saturday, March 9, 2013, 15:57 [IST]
English summary
Mahindra has recognized some minor defects in its flagship SUV model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X