മഹീന്ദ്ര എക്‌സ്‌യുവിയെ പരിഷ്‌കരിച്ചു

മഹീന്ദ്ര എക്‌സ്‌യുവി 500യുടെ നിര്‍മിതിയിലെ ചില ചെറിയ പാകപ്പിഴകള്‍ സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളെ ആധാരമാക്കി ഒരു അപ്‌ഗ്രേഡ് നല്‍കിയിരിക്കുകയാണിപ്പോള്‍. ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത് കൂട്ടിച്ചേര്‍ക്കലുകളെക്കാള്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാണ് ശ്രമം നടന്നിട്ടുള്ളതെന്നാണ്.

സര്‍ക്കാര്‍ ഈയിടെ പുറപ്പെടുവിച്ച ചില ചട്ടങ്ങള്‍ പ്രകാരം 170 എംഎമ്മിലധികം ഗ്രൗണ്ട് ക്ലിയറന്‍സ് വരുന്ന വാഹനങ്ങള്‍ക്ക് മൂന്ന് ശതമാനം അധിക നികുതി ഏര്‍പ്പാടാക്കിയതിനെ മറികടക്കാനുള്ള പണികളും ഈ പുതുക്കലില്‍ നടത്തിയിട്ടുണ്ട്.

Mahindra XUV500

ബ്രേക് പാഡുകള്‍ പരിഷ്‌കരിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രേക്കിംഗ് സിസ്റ്റം മൊത്തത്തില്‍ അഴിച്ചുപണിഞ്ഞിട്ടുണ്ട്. എബിഎസ്, ബ്രേക് ബൂസ്റ്റര്‍ എന്നിവയുടെ നിര്‍മിതിയിലും പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നു.

ക്ലച്ച് സംവിധാനവും പുതുക്കിയിട്ടുണ്ട്. വാഹനത്തിന്റെ മോണോകോക്ക് സിസ്റ്റത്തിന് ഘടനാപരമായ ഉറപ്പ് വര്‍ധിപ്പിക്കുന്ന പരിഷ്‌കാരങ്ങളും ഈ അപ്‌ഗ്രേഡില്‍ വരുന്നു. സസ്‌പെന്‍ഷന്‍ സംവിധാനത്തിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു. ശബ്ദം പുറപ്പെടുവിക്കാത്ത മെറ്റീരിയലുകള്‍ പാനലുകളുടെ നിര്‍മിതിക്ക് ഉപയോഗിക്കും ഇനിമുതല്‍. വാഹനത്തിന്റെ ഫിറ്റ് ആന്‍ഡ് ഫിനിഷ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്.

2.2 ലിറ്ററിന്റെ എംഹോക് ടര്‍ബോ ഡീസല്‍ എന്‍ജിനാണ് എക്‌സ്‌യുവിക്കുള്ളത്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. 140 കുതിരശക്തി പകരുവാന്‍ എന്‍ജിന്‍ ശേഷിയുണ്ട്.

More from DriveSpark

Article Published On: Wednesday, August 21, 2013, 18:22 [IST]
English summary
Mahindra &Mahindra has upgraded its flagship model XUV500 crossover.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X