വില കുറഞ്ഞ എക്‌സ്‌യുവി 500 എത്തി
വിപണിയില്‍ പുതുതായെത്തിയ കോംപാക്ട് എസ്‌യുവികളെ ലാക്കാക്കി എക്‌സ്‌യുവി500-യുടെ ഒരു പുതിയ മോഡല്‍ കൂടി വിപണിയിലെത്തി. നിസ്സാന്‍ ടെറാനോയെ നേരിട്ട് ലക്ഷ്യമാക്കുന്നു എന്നു പറയാവുന്ന ഈ എസ്‌യുവി ഡബ്ല്യു4 എന്ന വേരിയന്റ് നാമത്തിലാണ്. അറിയപ്പെടുക.
ഉപഭോക്താക്കളുടെ പ്രതികരണങ്ങളെ ആദാരമാക്കിയാണ് പുതിയ വേരിയന്റിനെ വിപണിയിലെത്തിക്കാന്‍ തങ്ങള്‍ തീരുമാനമെടുത്തതെന്ന് മഹീന്ദ്ര പറയുന്നുണ്ട്. എക്‌സ്‌യുവിക്ക് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുവാനും തങ്ങളുടെ പുതിയ നീക്കം വഴി കഴിയുമെന്ന് മഹീന്ദ്ര പറഞ്ഞു.

2.2 ലിറ്റര്‍ ശേഷിയുള്ള എംഹോക് എന്‍ജിന്‍ തന്നെയാണ് ഈ പതിപ്പിലും ഇടം പിടിക്കുക. തൊട്ടുമുകളിലുള്ള പതിപ്പില്‍ നിന്ന് യാതൊരു വ്യത്യാസവും പുറംഭാഗത്തു നിന്നുള്ള കാഴ്ചയില്‍ കാണുകയില്ല.

140 കുതിരകളുടെ കരുത്ത് പകരുന്ന ഈ എന്‍ജിന്‍ 330 എന്‍എം ചക്രവീര്യം ചക്രങ്ങളിലേക്ക്െത്തിക്കുന്നു. ഇതിന് 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സഹായത്തിന്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ എന്ന വേഗത കണ്ടെത്താന്‍ 5.4 സെക്കന്‍ഡാണ് എന്‍ജിന്‍ എടുക്കുക.

വാഹനത്തിന്റെ മൈലേജ് ലിറ്ററിന് 15.1 കിലോമീറ്ററാണ്.

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, സൈഡ് ഇംപാക്ട് ബീമുകള്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ വണ്ടിയില്‍ കാണാം.


Click it and Unblock the Notifications








