മഹീന്ദ്ര സൈലോയ്ക്ക് വിലക്കുറവുള്ള പതിപ്പ്
മഹീന്ദ്ര സൈലോ എംപിവിയുടെ 9 സീറ്റര്‍ വേരിയന്റ് പുറത്തിറങ്ങി. കാബ് ഓപ്പറേറ്റര്‍മാര്‍ക്കും മറ്റും ഉപയോഗപ്പെടുന്നതാണ് ഈ ബജറ്റ് വേരിയന്റ്. സൈലോ ഡി2 മാക്‌സ് എന്ന് വിളിക്കുന്ന ഈ പതിപ്പിന്റെ പിന്‍വശത്തെ സീറ്റുകള്‍ അഭിമുഖമായുള്ള രണ്ട് ബഞ്ച് സീറ്റുകളാക്കി മാറ്റിയിരിക്കുന്നു. 2+3+4 എന്ന കണക്കില്‍ ഒന്‍പത് പേരെ ഇപ്പോള്‍ ഈ വാഹനം ഉള്‍ക്കൊള്ളും.
7.12 ലക്ഷത്തില്‍ പുതിയ സൈലോ പതിപ്പ് വിപണിയില്‍ ലഭിക്കും. ഈ വില ഷെവര്‍ലെ എന്‍ജോയ്, ടാറ്റ സുമോ ഗോള്‍ഡ്, മാരുതി എര്‍റ്റിഗ, അശോക് ലെയ്‌ലാന്‍ഡ് സ്‌റ്റൈല്‍ എന്നിവയുമായി എതിരിടാന്‍ വാഹനത്തെ പ്രാപ്തമാക്കുന്നു. ടൊയോട്ട ഇന്നോവയുടെ ബേസ് വേരിയന്റിനോടും ഒരുകൈ നോക്കാന്‍ ഈ വില സൈലോയെ സഹായിച്ചേക്കും.
പുതിയ വേരിയന്റില്‍ ഫ്രണ്ട്, റിയര്‍ ബംപറുകള്‍ക്ക് കറുപ്പ് നിറമാണുള്ളത്. റിയര്‍വ്യൂ മിററുകളുടെയും, വീല്‍ ആര്‍ച്ചുകളെയുമെല്ലാം പ്ലാസ്റ്റിക് ആക്കിയത് വേരിയന്റിന് വില കുറയ്ക്കുന്നതിന് മഹീന്ദ്രയെ സഹായിച്ചിട്ടുണ്ട്.
എൻജിൻ
2.5 ലിറ്റര്‍ എംഡിഐ സിആര്‍ഡിഇ എന്‍ജിനാണ് സൈലോയ്ക്കുള്ളത്. 95 പിഎസ് കരുത്ത് വാഹനം ഉല്‍പാദിപ്പിക്കുന്നു. 220 എന്‍എം ചക്രവീര്യവും വാഹനം പകരും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലെത്തിക്കുന്നു. 14.95 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് വാഗ്ദാനം.
കുറഞ്ഞ മെയിന്റനന്‍സ്, കൂടിയ മൈലേജ്, പരമാവധി സ്‌പേസ് എന്നിവ പ്രദാനം ചെയ്യുന്നതാണ് പുതിയ പതിപ്പെന്ന് മഹീന്ദ്ര പറയുന്നു.


Click it and Unblock the Notifications









