സൂപ്പര്‍മാന്‍ ഡോഡ്ജ് റാം ഓടിക്കുമ്പോള്‍
സൂപ്പര്‍മാന് ഡ്രൈവിംഗ് ലൈസന്‍സില്ലെങ്കില്‍ എടുപ്പിക്കേണ്ടത് സിനിമയുടെ കച്ചവടപരമായ ഒരാവശ്യമാണ്. ബാറ്റ്മാന്‍ സിനിമകളില്‍ കിടിലന്‍ വാഹനങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുമ്പോള്‍ സൂപ്പര്‍മാന്‍ മാത്രം വെറുതേ പറന്നുനടന്നാല്‍ ബിസിനസ്സ് നടക്കില്ല.
പുതിയ സൂപ്പര്‍മാന്‍ സിനിമയായ മാന്‍ ഓഫ് സ്റ്റീല്‍ നിര്‍മിക്കാനൊരുമ്പെടുമ്പോള്‍ വാര്‍ണര്‍ ബ്രദേഴ്സും ഡോഡ്ജും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് സൂപ്പര്‍മാന്‍ കാറോടിക്കുന്നത്. ഡോഡ്ജ് റാം പിക്കപ് ട്രക്കിനെ കുടൂതല്‍ കുതിരശക്തിയും കിടിലന്‍ ഡിസൈനും നല്‍കി സൂപ്പര്‍മാന്‍ കാറാക്കി മാറ്റുകയായിരുന്നു.

ഡോഡ്ജ് റാം 1500 പവര്‍ വാഗണ്‍ എന്നാണ് സിനിമയില്‍ ഉപയോഗിച്ച മോഡലിന് പേര്. ഈ കാര്‍ ലേലത്തിന് വെക്കാനാണ് പരിപാടി. ഇങ്ങനെ കിട്ടുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കും.

5.7 ലിറ്ററിന്‍റെ എന്‍ജിനാണ് ഡോഡ്ജ് റാം 1500ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് സെറാമിക് ഗ്രേ ബോഡി കളറിലാണ് വാഹനം വന്നെത്തുക. മുന്‍ ഗ്രില്ലില്‍ ചുവപ്പ് നിറത്തിലുള്ള വരകള്‍ പാഞ്ഞിരിക്കുന്നത് വാഹനത്തിന് ഒരു പ്രത്യേക ഭാവസൗന്ദര്യം നല്‍കുന്നുണ്ട്.

വാഹനത്തില്‍ സൂപ്പര്‍മാന്‍ ലോഗോയും പതിച്ചിട്ടുണ്ട്.

സാറ്റിന്‍ ബ്ലാക് പെയിന്‍റടിച്ച 17 ഇഞ്ച് അലോയ് വീലുകളാണ് പവര്‍ വാഗണിനുള്ളത്.

ഇന്‍റീരിയറിലും സൂപ്പര്‍മാന്‍ ലോഗോകള്‍ ധാരാളം കാണാം. പൂര്‍ണമായും തുകല്‍ ഉപയോഗിച്ചാണ് ഇന്‍റീരിയര്‍ നിര്‍മിതി.

മാന്‍ ഓഫ് സ്റ്റീല്‍ ലോഗോയെ റേഡിയോ സ്റ്റാര്‍ട് അപ് സ്ക്രീനില്‍ കാണാം.


Click it and Unblock the Notifications








