ആള്‍ട്ടോ 800 വിഎക്‌സ്‌ഐ പതിപ്പിന് എയര്‍ബാഗ്

കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത മാരുതി ആള്‍ട്ടോ 800 വിഎക്‌സ്‌ഐ പതിപ്പിന് എയര്‍ബാഗ് ഓപ്ഷന്‍ കൂടി നല്‍കി. മാരുതി ആള്‍ട്ടോയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പാണിത്. ഡ്രൈവര്‍ സൈഡ് എയര്‍ബാഗാണ് നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ആള്‍ട്ടോ 800 ലോഞ്ച് ചെയ്യുമ്പോള്‍ അന്നത്തെ ഉയര്‍ന്ന വേരിയന്റായിരുന്ന എല്‍എക്‌സ്‌ഐ-ക്ക് എയര്‍ബാഗ് ഓപ്ഷനലായി നല്‍കിയിരുന്നു. പിന്നീട് നിരവധി സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് വിഎക്‌സ്‌ഐ വിപണിയിലെത്തിച്ചപ്പോള്‍ അതില്‍ എയര്‍ബാഗ് ഇല്ലായിരുന്നു. ഈ കുറവാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

എയര്‍ബാഗോടു കൂടിയ മാരുതി ആള്‍ട്ടോ 800 പതിപ്പുകള്‍ക്ക് വില തുടങ്ങുന്നത് 3.35 ലക്ഷത്തിലാണ്. എയര്‍ബാഗ് സംരക്ഷണത്തിന് വരുന്ന അധികച്ചെലവ് 19,000 രൂപയാണെന്നു കാണാം. താഴെ എയര്‍ബാഗോടു കൂടിയതും അല്ലാത്തതുമായ വിഎക്‌സ്‌ഐ പതിപ്പുകളുടെ വില നല്‍കുന്നു.

വിഎക്‌സ്‌ഐ പതിപ്പ് വില

മാരുതി ആള്‍ട്ടോ 800 വിഎക്‌സ്‌ഐ - നോണ്‍ മെറ്റാലിക് - 3.35 ലക്ഷം
മാരുതി ആള്‍ട്ടോ 800 വിഎക്‌സ്‌ഐ - മെറ്റാലിക് - 3.39 ലക്ഷം

എയര്‍ബാഗുള്ള വിഎക്‌സ്‌ഐ പതിപ്പ് വില

മാരുതി ആള്‍ട്ടോ 800 വിഎക്‌സ്‌ഐ - 3.54 ലക്ഷം
മാരുതി ആള്‍ട്ടോ 800 വിഎക്‌സ്‌ഐ - 3.58 ലക്ഷം

സിഡി പ്ലേയര്‍, യുഎസ്ബി, ഓക്‌സ് ഇന്‍ കണക്ടിവിറ്റി, രണ്ട് സ്പീക്കറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, പിന്‍ സ്‌പോയ്‌ലര്‍, ബോഡി സൈഡ് മോള്‍ഡിംഗ്, ഉള്ളില്‍ നിന്ന് നിയന്ത്രിക്കാവുന്ന കണ്ണാടി (ഇടതുവശത്തുള്ളത് മാത്രം), റിയര്‍ പാര്‍സല്‍ േ്രട എന്നിങ്ങനെയുള്ള സന്നാഹങ്ങളാണ് വിഎക്‌സ്‌ഐ പതിപ്പില്‍ വരുന്നത്.

Maruti Alto 800 VXi with Airbag 3

വിഎക്‌സ്‌ഐ-യുടെ താഴ്ന്ന പതിപ്പായ എല്‍എക്‌സ്‌ഐ-യിലും എയര്‍ബാഗ് ലഭ്യമാണ്. ഈ പതിപ്പിന്റെ വിലകള്‍ താഴെ കാണാം.

മാരുതി ആള്‍ട്ടോ 800 എല്‍എക്‌സ്‌ഐ - നോണ്‍ മെറ്റാലിക് - 3.38 ലക്ഷം
മാരുതി ആള്‍ട്ടോ 800 എല്‍എക്‌സ്‌ഐ - മെറ്റാലിക് - 3.42 ലക്ഷം

More from DriveSpark

Article Published On: Saturday, August 3, 2013, 17:55 [IST]
English summary
Maruti Alto 800 VXi with a driver-side airbag has been launched in Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X