പുതിയ മാരുതി ആള്‍ട്ടോ കെ10 ദീപാവലിക്ക്

മാരുതി സുസൂക്കി ആള്‍ട്ടോ കെ10 ഹാച്ച്ബാക്കിന് ഈ വരുന്ന ദീപാവലിക്ക് മുഖം മിനുക്കല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈയടുത്ത കാലത്തൊന്നും ഗൗരവപ്പെട്ട രൂപ - സാങ്കേതിക മാറ്റങ്ങള്‍ക്ക് കെ10 വിധേയമായിട്ടില്ല. വാഹനത്തിന്റെ സ്റ്റൈലിംഗ് വളരെ പഴയതായി മാറിയിട്ടുമുണ്ട് ഇതിനിടയ്ക്ക്.

വലിയ തോതിലുള്ള മാറ്റങ്ങളോടെയായിരിക്കും പുതിയ കെ10 വരിക എന്ന് കരുതപ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം വാഹനത്തിന്റെ അപ്‌ഹോള്‍സ്റ്ററി, ഓഡിയോ സിസ്റ്റം എന്നിവയുടെ മാറ്റം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

Alto K10

മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കില്‍ നിന്ന് കടം കൊണ്ടതായിരിക്കും പുതിയ ആള്‍ട്ടോ കെ10ന്റെ ഇന്റീരിയര്‍ എന്നാണറിയുന്നത്.

എന്‍ജിനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നില്ല. നിലവില്‍ ഉപയോഗിക്കുന്ന സുസൂക്കിയുടെ 1 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍ തുടരും. 6200 ആര്‍പിഎമ്മില്‍ 67 കുതിരശക്തിയും 3,500 ആര്‍പിഎമ്മില്‍ 90 എന്‍എം ചക്രവീര്യവും പകരുന്ന എന്‍ജിനാണിത്.

ലിറ്ററിന് 20.2 കിലോമീറ്ററാണ് ആള്‍ട്ടോ കെ10ന്റെ മൈലേജ്. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ കെ10 13.3 സെക്കന്‍ഡാണ് എടുക്കുക.

More from DriveSpark

Article Published On: Thursday, August 1, 2013, 13:42 [IST]
English summary
Maruti Alto K10 will get a serious facelift in the coming Diwali.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X