ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10നെ നേരിടാന്‍ മാരുതി

ഹ്യൂണ്ടായിയുടെ ഏത് നീക്കത്തോടും പ്രതികരിക്കാതിരിക്കാന്‍ മാരുതിക്ക് കഴിയില്ല. ഗ്രാന്‍ഡ് ഐ10 എന്ന പേരില്‍ ഒരു വാഹനം ഹ്യൂണ്ടായ് പ്രഖ്യാപിച്ചതോടെ മാരുതിയില്‍ നിന്നുള്ള ഒരു നീക്കം പ്രതീക്ഷിച്ചിരുന്നു എല്ലാവരും. അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു ഇപ്പോള്‍. അടുത്ത വര്‍ഷത്തില്‍ തന്നെ ഗ്രാന്‍ഡ് ഐ10ന് ഒരു എതിരാളിയെ എത്തിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കുന്നത്.

വാഗണ്‍ ആറിനും സ്വിഫ്റ്റിനും ഇടയിലായി പുതിയ ഹാച്ച്ബാക്ക് ഇടം പിടിക്കുമെന്നാണ് മാരുതിയില്‍ നിന്നുള്ള സോഴ്‌സിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട് ചെയ്യുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ വാഹനത്തെ കാണാമെന്നും വെളിപ്പെടുത്തലുണ്ട്.

Alto Eco

ഹ്യൂണ്ടായിയുടെ ലക്ഷ്യം വളരെ വ്യക്തമാണ്. രാജ്യത്തെ വാഹന വില്‍പനയില്‍ ഇന്ന് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലൊന്ന് കൈക്കലാക്കുന്ന സ്വിഫ്റ്റിന്റെ വിപണിയെയാണ് ഗ്രാന്‍ഡ് ഐ10 ലാക്കാക്കുന്നത്. ഇതിനെ കൃത്യമായ നീക്കങ്ങളിലൂടെ പൊളിക്കുക എന്നതാണ് മാരുതിയുടെ ഉന്നം.

ഐ10 ഗ്രാന്‍ഡ് വിപണിയിലെത്തുന്നത് സെ്തംബര്‍ 3നാണെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഇതേ കാലയളവില്‍ തന്നെ വാഗണ്‍ ആര്‍ സ്റ്റിംേ്രഗ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഈ വാഹനം തകര്‍ത്തോടും എന്ന പ്രതീക്ഷ തകര്‍ന്നില്ലെങ്കില്‍ വിപണിവിഹിതം വര്‍ധിക്കുവാന്‍ അത് കാരണമായേക്കും.

പലതരത്തിലുള്ള ഊഹങ്ങള്‍ക്ക് സാധ്യതയുണ്ട് പുതിയ വാഹനത്തെക്കുറിച്ച്. ജപ്പാനിലും മറ്റ് ചില വിപണികളിലുമുള്ള ആള്‍ട്ടോ ഈക്കോ എന്ന വണ്ടിയെ കൊണ്ടുവരുമോ എന്നാണ് ചിലര്‍ സന്ദേഹിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ എ സ്റ്റാറിന്റെ (വിദേശങ്ങളിലെ ആള്‍ട്ടോയ്ക്ക്) ചൈനീസ് പതിപ്പ് ഇന്ത്യയിലെത്തുമെന്നാണ് ഊഹിക്കുന്നത്.

എന്തായാലും ഒരല്‍പം കാത്തിരുന്നാല്‍ ചിത്രം കുറെക്കൂടി വ്യക്തമായേക്കും.

More from DriveSpark

Article Published On: Monday, August 12, 2013, 19:39 [IST]
English summary
Reports say that maruti will defend hyundai grand i10 with a new model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X