എര്‍റ്റിഗ സിഎന്‍ജി ഒരാഴ്ചയ്ക്കുള്ളില്‍

Maruti Ertiga CNG
എര്‍റ്റിഗ എംപിവി മാരുതിയുടെ മികച്ചട വില്‍പനയുള്ള മോഡലുകളിലൊന്നായി എര്‍റ്റിഗ മാറിക്കഴിഞ്ഞിട്ടുണ്ട്. ഒരു പുതിയ സെഗ്മെന്‍റ് സൃഷ്ടിക്കുന്ന തരത്തിലുള്ള അളവുതൂക്കങ്ങളുമായി വന്നുചേര്‍ന്ന ഈ കാറിന്‍റെ വിപണിയിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുക എന്ന താല്‍പര്യമാണ് കമ്പനിക്ക് ഇപ്പോഴുള്ളത്.

മെട്രോ നഗരങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമായ വിധത്തില്‍ സിഎന്‍ജി-പെട്രോള്‍ ഇന്ധന എര്‍റ്റിഗ ഇറക്കാന്‍ മാരുതിക്ക് പ്ലാനുണ്ടെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നതാണ്. ഇപ്പോള്‍ സംഗതി ഏതാണ്ട് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇന്ധനരാഷ്ട്രീയത്തില്‍ വരുന്ന അന്തംവിട്ട മാറ്റങ്ങളില്‍ ഓട്ടോവിപണി സകല കണ്ട്രോളും വിട്ട് നില്‍ക്കുന്ന ഒരവസ്ഥ ഇന്ത്യയില്‍ സംജാതമായിട്ടുണ്ട്. ഇടക്കാലത്ത് പെട്രോളിന് വന്‍തോതില്‍ വില ഉയര്‍ന്നപ്പോള്‍ വിപണിയുടെ ഡീസല്‍ ചായ്‍വ് വര്‍ധിച്ചിരുന്നു. പിന്നീട് ഡീസല്‍ ഇന്ധനത്തിന് നല്‍കിവന്നിരുന്ന സബ്സിഡികള്‍ എടുത്തുകളഞ്ഞു തുടങ്ങിയതോടെ പെട്രോള്‍-ഡീസല്‍ വിലകളിലുണ്ടായിരുന്ന അന്തരം താരതമ്യേന നിസ്സാരമായിട്ടുണ്ട്.

ചുരുക്കത്തില്‍ ഇതര ഇന്ധനങ്ങളോടുള്ള ഉപോഭോക്താക്കളുടെ താല്‍പര്യം കൂടിയിട്ടുണ്ട്. സിഎന്‍ജി ഇന്ധനത്തിലോടുന്ന വാഹനങ്ങള്‍ നിരത്തിലെത്തിക്കുക എന്ന മാരുതിയുടെ ദീര്‍ഘകാലനയം വലിയ തോതിലുള്ള ഫലങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്.

സിഎന്‍ജി ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന മെട്രോ നഗരങ്ങളില്‍ എര്‍റ്റിഗ സിഎന്‍ജി പതിപ്പ് കുതിച്ചോടും എന്നാണ് മാരുതി കരുതുന്നത്. വാര്‍ത്തകള്‍ പറയുന്നത് പ്രകാരം വരുന്ന ഒന്നുരണ്ടാഴ്ചയ്ക്കകം എര്‍റ്റിഗ സിഎന്‍ജി പതിപ്പ് വിപണിയിലെത്തും.

More from DriveSpark

Article Published On: Thursday, June 6, 2013, 15:25 [IST]
English summary
Maruti Ertiga CNG is expected to be launched in the coming weeks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X