മാരുതി ഗുജറാത്ത് പ്ലാന്‍റ് പണി ജൂണില്‍ തുടങ്ങും

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസൂക്കി ഗുജറാത്തിലെ പുതിയ പ്ലാന്‍റ് നിര്‍മാണത്തിനുള്ള കടലാസുപണികള്‍ ജൂണില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ ഹന്‍സല്‍പൂരിലാണ് പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങുന്നത്.

അടുത്ത സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ പ്ലാന്‍റ് നിര്‍മാണം ആരംഭിക്കും. സൈറ്റിലേക്കുള്ള വാട്ടര്‍ കണക്ഷനുവേണ്ടി കമ്പനി ആവശ്യപ്പെട്ടിട്ടുള്ളതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഇതിനായി ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‍മെന്‍റ് കോര്‍പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

Maruti Alto 800

മാരുതി സുസൂക്കിയുടെ ഹരിയാനയിലെ മനെസര്‍ പ്ലാന്‍റില്‍ തൊഴിലാളികള്‍ക്ക് മതിയായ കൂടി കൊടുക്കാത്തിനെ തുടര്‍ന്നുണ്ടായ തൊഴില്‍ സമരങ്ങള്‍ കമ്പനിയെ മനംമടുപ്പിച്ചിരുന്നു. തൊഴിലാളികള്‍ കാര്യമായ പ്രശ്നമുണ്ടാക്കാത്ത സ്ഥലങ്ങളില്‍ പ്ലാന്‍റ് നിര്‍മിക്കുക എന്നതാണ് ഇപ്പോള്‍ കാര്‍ കമ്പനികള്‍ പിന്തുടരുന്ന നയം.

നിരവധി വര്‍ഷങ്ങളായി ഓട്ടോമൊബൈല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഹരിയാന, തമിഴ്നാട് എന്നിവിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ വളരെ കുറെയൊക്കെ ശക്തമാണെന്നു പറയാം. എന്നാല്‍ ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ ഇടപെടലിലൂടെ തൊഴിലാളി സംഘടനകളെ നിശ്ശബ്ദമാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് ഓട്ടോമൊബൈല്‍ കമ്പനികള്‍ ഒരു വലിയ സാധ്യതയായിട്ടാണ് കാണുന്നത്.

More from DriveSpark

Article Published On: Monday, March 18, 2013, 13:00 [IST]
English summary
Maruti Suzuki will start the work of new plant in Gujarat by June,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X