മാരുതി വിലകള്‍ ഒക്ടോബറില്‍ കൂടും
വരുന്ന ദീപാവലിക്ക് കാര്‍ വാങ്ങുന്നവര്‍ക്ക് സംഗതി മുതലാകില്ല എന്നത് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ഭൂരിഭാഗം കാര്‍ നിര്‍മാതാക്കളും വിലവര്‍ധന പ്രഖ്യാപിക്കുകയോ വില വര്‍ധിപ്പിക്കുക തന്നെയോ ചെയ്തു കഴിഞ്ഞു. പിന്നാലെ ഇതാ മാരുതി സുസൂക്കിയുടെ വില വര്‍ധന സംബന്ധിച്ച വാര്‍ത്തയും വരുന്നു. ഒക്ടോബര്‍ മാസത്തിന്റെ ആദ്യവാരത്തില്‍ മാരുതി സുസൂക്കി കാറുകളുടെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുക്കത്തില്‍ ദീപാവലിക്കുള്ള ഓഫറുകള്‍ വില വര്‍ധനയുമായി കൂട്ടിമുട്ടി മിക്കവാറും നിര്‍വീര്യമായിത്തീരും എന്ന്.
മോഡലുകള്‍ക്കനുസരിച്ച് 3,000 മുതല്‍ 10,000 വരെ വിലവര്‍ധനയുണ്ടാകുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

എല്ലാ കാര്‍ നിര്‍മാതാക്കളും പറയുന്ന ന്യായം തന്നെയാണ് മാരുതിക്കും വില വര്‍ധനയുടെ കാര്യത്തില്‍ പറയാനുള്ളത്. രൂപയുടെ വിലയിടിവ്. ഇന്ത്യന്‍ രൂപയുടെ മൂല്യം വന്‍ തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ വിലകളും കൂടിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടതായും വരുന്നു.
എല്ലാ മോഡലുകളുടെയും വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈയിടെ ലോഞ്ച് ചെയ്ത സ്റ്റിംഗ്ര മോഡലിന്റെ വിലയും കൂടും.
നടപ്പ് വിപണി പരിതസ്ഥിതിയില്‍ വലയുയര്‍ത്തുന്നത് ഗുണകരമാവില്ലെങ്കിലും മറ്റ് വഴികളില്ലെന്നാണ് മാരുതി പറയുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മാരുതി കാറുകള്‍ക്ക് 20,000 രൂപ വരെ വിലവര്‍ധിച്ചിരുന്നു.


Click it and Unblock the Notifications








