മാരുതി എര്‍റ്റിഗയ്ക്ക് സിഎന്‍ജി ഉടന്‍!

മാരുതി സുസൂക്കിയുടെ വന്‍ വിജയമായിത്തീര്‍ന്ന എര്‍റ്റിഗ കോംപാക്ട് എംപിവിക്ക് സിഎന്‍ജി പതിപ്പ് വരുന്നതായി റിപ്പോര്‍ട്ട്. ഓട്ടോകാര്‍ ഇന്ത്യ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം കമ്പനി ഇക്കാര്യം രണ്ടോ മൂന്നോ മാസത്തിനകം പ്രഖ്യാപിക്കും.

മാസം 5000 മുതല്‍ 6000 വരെ യൂണിറ്റ് വിറ്റഴിക്കപ്പെടുന്ന വാഹനമാണ് എര്‍റ്റിഗ. എംപിവി വിപണിയില്‍ പുതിയൊരു സെഗ്‍മെന്‍റ് തന്നെ തീര്‍ത്തുകൊണ്ട് എത്തിച്ചേര്‍ന്ന ഈ വാഹനം വന്‍ വിപണിവിജയം നേടുകയായിരുന്നു.

Maruti Suzuki Ertiga

നിലവില്‍ പെട്രോള്‍, ഡീസല്‍ വേരിയന്‍റുകള്‍ എര്‍റ്റിഗയ്ക്കുണ്ട്. പെട്രോളിന്‍റെ വിലവര്‍ധന മൂലം ഡീസല്‍ വിപണിയിലുണ്ടായ കുതിപ്പ് മുതലെടുക്കാന്‍ എര്‍റ്റിഗയ്ക്ക് സാധിച്ചിരുന്നു. ഡീസല്‍ സബ്‍സിഡി പിന്‍വലിച്ച് സര്‍ക്കാര്‍ പതുക്കെപ്പതുക്കെ വില കൂട്ടിത്തുടങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ സിഎന്‍ജി പതിപ്പ് വിപണിയിലെത്തുന്നത് തീര്‍ച്ചയായും അധികഗുണം ചെയ്യുമെന്നുറപ്പാണ്.

എര്‍റ്റിഗയുടെ സിഎന്‍ജി പതിപ്പ് മാത്രം മാസത്തില്‍ 1000 മുതല്‍ 1500 വരെ വിറ്റഴിക്കാമെന്ന് കമ്പനി കരുതുന്നതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മാരുതിക്ക് ഇടക്കാലത്ത് വില്‍പനയിലുണ്ടായ ക്ഷീണം തീര്‍ത്തത് എര്‍റ്റിഗ എംപിവിയാണ്. നിലവില്‍ മഹീന്ദ്ര ക്വണ്‍ടോ, റിനോ ഡസ്റ്റര്‍ എന്നിവരാണ് എര്‍റ്റിഗയുടെ എതിരാളികള്‍. എന്നാല്‍ ഇപ്പറഞ്ഞ രണ്ട് വാഹനങ്ങളും എസ്‍യുവികള്‍ എന്ന നിലയില്‍ വിപണിനില കണ്ടെത്തുന്നവയാണ്.

More from DriveSpark

Article Published On: Thursday, March 28, 2013, 14:06 [IST]
English summary
Maruti Suzuki is reportedly planning to launch a CNG variant for the Ertiga MPV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X