വാഗണ്‍ ആര്‍ സ്റ്റിംഗ്രേ 'ഡീസല്‍' ദീപാവലിക്ക്?
മാരുതി വാഗണ്‍ ആര്‍ സ്റ്റിംഗ്രേയുടെ ഇന്ത്യന്‍ പ്രവേശം ഇതിനകം ഉറപ്പായിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വാഹനത്തിന്റെ ഡീസല്‍ പതിപ്പ് ദീപാവലിക്ക് പുറത്തിറങ്ങുമെന്ന് ഊഹിക്കാനുള്ള വക ലഭിക്കുന്നു.
മാരുതി ഒരു ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കുന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിട്ടുള്ളതാണ്. ഇത് എന്ന് വിപണിയിലെത്തും എന്ന കാര്യത്തില്‍ വ്യക്തതയൊന്നും വന്നിരുന്നില്ല. പുതുതായി വിപണിയിലെത്തിക്കാന്‍ പോകുന്ന സ്റ്റിംഗ്രേ പതിപ്പില്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് ഇറക്കുമെന്ന് കരുതാന്‍ സാധ്യത ഏറെയുണ്ട്. നേരത്തെ, സ്റ്റിംഗ്രേയെ വിപണിയില്‍ ഏത് പൊസിഷനില്‍ സ്ഥാപിക്കും എന്ന കാര്യത്തിലൊരു ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ വാഹനത്തില്‍ നമ്മള്‍ ഇടപെട്ട് ഡീസല്‍ എന്‍ജിന്‍ അങ്ങോട്ട് സ്ഥാപിച്ചാല്‍ ആ ആശയക്കുഴപ്പം താല്‍ക്കാലികമായെങ്കിലും അവസാനിക്കും. ബാക്കി വാഹനത്തിന്റെ ലോഞ്ച് സമയത്ത് കാണാം.

കുറച്ചാഴ്ചകള്‍ക്കുള്ളില്‍ തന്നെ ഡീസല്‍ വാഗണ്‍ ആര്‍ ഉല്‍പാദനം തുടങ്ങും. ഡീലര്‍ ലെവല്‍ സ്റ്റാഫിന് പുതിയ വാഹനത്തിന്റെ സര്‍വീസിംഗിനാവശ്യമായ പരിശീലനം നല്‍കിക്കഴിഞ്ഞതായും കേള്‍ക്കുന്നു.
800 സിസി ശേഷിയുള്ള ഈ ട്വിന്‍ സിലിണ്ടര്‍ ടര്‍ബോ എന്‍ജിന്‍ 25 കിലോമീറ്റര്‍ മൈലേജ് നല്‍കും എന്നാണ് പറയപ്പെടുന്നത്.
വാഗണ്‍ ആറിന്റെ ഒരു പ്രധാന പോരായ്മയായി ഇക്കണ്ട കാലവും ചൂണ്ടിക്കാട്ടിയിരുന്നത് ഒരു ഡീസല്‍ പതിപ്പിന്റെ അഭാവമാണ്. ഈ ദീപാവലിയോടെ എന്തായാലും ആ പരാതി അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








