മാരുതിയുടെ ആദ്യ എല്‍സിവി 800സിസി ഡീസലില്‍
മാരുതി സുസൂക്കിയുടെ കമേഴ്‌സ്യല്‍ വാഹനങ്ങള്‍ വരുന്ന വിവരം നമ്മളറിഞ്ഞതാണ്. ആദ്യത്തെ വാഹനം ഒരു എല്‍സിവിയാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. പുതിയ ചില വാര്‍ത്തകള്‍ കൂടി ലഭിക്കുന്നു ഇപ്പോള്‍. ഇത് വരാനിരിക്കുന്ന വാഹനത്തിന്റെ എന്‍ജിനെക്കുറിച്ചുള്ളതാണ്.
നേരത്തെ വന്നിരുന്ന വാര്‍ത്തകള്‍ പറഞ്ഞിരുന്നത് ഫിയറ്റിന്റെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനെക്കുറിച്ചാണ്. എന്നാല്‍ ഈ എന്‍ജിനായിരിക്കില്ല 'വൈ9ടി' എന്ന പേരില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ വാഹനത്തോട് ചേര്‍ക്കുക. പകരം മാരുതി തന്നെ വികസിപ്പിച്ചെടുത്ത ഒരു പുതിയ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിക്കും.

'സുസൂക്കി കാരി' (Suzuki Carry) എന്ന വാഹനത്തിന്റെ ചുവട് പിടിച്ചാണ് നിര്‍മാണം. സുസൂക്കിയില്‍ നിന്ന് നേരിട്ടുള്ള സഹായം ഇതിലൊതുങ്ങുന്നു. മറ്റ് ഗവേഷണങ്ങളും നിര്‍മാണവുമെല്ലാം മാരുതി തനിയെ ചെയ്യും.
800 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് പുതിയ എല്‍സിവിക്കു വേണ്ടി മാരുതി തയ്യാറാക്കുന്നത്.
1.3 ലിറ്റര്‍ ശേഷിയുള്ള ഫിയറ്റ് എന്‍ജിന്‍ (സ്വിഫ്റ്റിലും മറ്റും ഉപയോഗിച്ചുവരുന്നത്) എല്‍സിവി-യില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇത്രയും കരുത്തേറിയ എന്‍ജിന്‍ ആവശ്യമില്ല എന്നതിനാലാണ് 800 സിസി ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുക്കാന്‍ മാരുതി തയ്യാറായത്.
വാഹനത്തിന്റെ ലോഞ്ച് എന്നു നടക്കുമെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ല.


Click it and Unblock the Notifications








