റിറ്റ്‌സിന് കല്യാണിയുടെ മാറ്റ് ഫിനിഷ്

മാറ്റ് ഫിനിഷ് നല്‍കി നിരവധി കാറുകള്‍ നിരത്തില്‍ കാണാം. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ പോലും മാറ്റ് ഫിനിഷില്‍ നിരത്തുകളിലോടുന്നു. ഇത്രയും ചെറിയ വണ്ടിയില്‍ ഇത്രമാത്രം പണിയെടുക്കുമോ ഇന്നാരും സന്ദേഹിക്കാറില്ല. വിനൈല്‍ റാപ്പ് ചെയ്യുന്നത് ഇന്നൊരു സാധാരണ സംഗതിയാണ്. ഇത് മാറ്റ് ഫിനിഷിനെ അപേക്ഷിച്ച് വളരെ ചെലവ് ചുരുങ്ങിയതുമാണ്.

ബങ്കളുരുവില്‍ കല്യാണി മോട്ടേഴ്‌സ് ഒരു മാരുതി സുസൂക്കി റിറ്റ്‌സിനെ മാറ്റ് ഫിനിഷ് ശൈലിയില്‍ വിനൈല്‍ പൊതിഞ്ഞ് വിപണിയിലെത്തിക്കുന്നുണ്ട്. ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ കല്യാണിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുണ്ട്.

Maruti Ritz Gets Matt Finish

കാര്‍ബണ്‍ ഫൈബര്‍ ബോഡിയാണെന്ന് തോന്നുന്ന തരത്തിലും മാറ്റ് ഫിനിഷ് ശൈലിയിലുമെല്ലാം വിനൈല്‍ റാപ്പിംഗ് ചെയ്തു കിട്ടും. ഇനി നിങ്ങള്‍ക്ക് താല്‍പര്യം മഞ്ഞയോ പച്ചയോ ഒക്കെയാണെങ്കില്‍ അതും നടക്കും.

Maruti Ritz Gets Matt Finish

3എം കാര്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇത്തരം ജോലികള്‍ ചെയ്തു നല്‍കുന്നുണ്ട്.

Maruti Ritz Gets Matt Finish

വാങ്ങിയ ശേഷം സ്വന്തം കാറിന്റെ നിറം ഇഷ്ടപ്പെടാതെ വരികയോ മടുക്കുകയോ ചെയ്യുന്നവര്‍ക്ക് വിനൈല്‍ റാപ്പിംഗ് ഒരു മികച്ച ഓപ്ഷനാണ്. വളരെ എളുപ്പത്തില്‍ പതിപ്പാക്കുവാനും നീക്കം ചെയ്യുവാനും സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. റീപെയിന്റ് ചെയ്യുന്നത് പലപ്പോഴും കാറിന്റെ റീസെയില്‍ മൂല്യം കുറയ്ക്കാറുണ്ട്. ഇന്ന് നിരവധി പേര്‍ റീപെയിന്റിംഗിന് പകരമായി വിനൈല്‍ റാപ്പിംഗ് തെരഞ്ഞെടുക്കുന്നുണ്ട്.

Maruti Ritz Gets Matt Finish

വിനൈല്‍ റാപ്പ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചും ആലോചിച്ചും വേണം ചെയ്യാന്‍. കാറിന്റെ രൂപത്തിന് ചേരുന്ന നിറവും റാപ്പിംഗ് ശൈലിയും തെരഞ്ഞെടുക്കേണ്ടതുണ്ട്. മുന്‍പ് സമാനമായ കാറുകള്‍ വിനൈല്‍ റാപ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ചിത്രങ്ങള്‍ റാപ് ചെയ്തു തരുന്ന കമ്പനിയുടെ പക്കലുണ്ടായിരിക്കും. ചിലപ്പോള്‍ സ്‌പോയ്‌ലറില്‍ മാത്രം റാപ്പിംഗ് ചെയ്താല്‍ നിങ്ങളുദ്ദേശിക്കുന്ന 'ഫീല്‍' വന്നുകഴിഞ്ഞിരിക്കും. ഇതെല്ലാം ശ്രദ്ധിച്ച് കാര്യങ്ങള്‍ നീക്കുക.

More from DriveSpark

Article Published On: Thursday, September 19, 2013, 8:15 [IST]
English summary
Kalyani Motors has come up with a matt finished Maruti Suzuki Ritz.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X