ആള്‍ട്ടോ 800 1 ലക്ഷം വിറ്റു
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് മോഡലായ മാരുതി സുസൂക്ക് ആള്‍ട്ടോ 800 ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടുന്നു. ലോഞ്ച് ചെയ്ത് ഇന്നേവരെയായി 1,00,000 മോഡലുകളാണ് മാരുതി വിറ്റഴിച്ചത്.
മാരുതി സുസൂക്കി ആള്‍ട്ടോ 800 വിപണിയിലെത്തിയിട്ട് വെറും നാല് മാസം മാത്രമേ ആകുന്നുള്ളൂവെന്നത് ഈ നേട്ടതിന്‍റെ മാറ്റ് വര്‍ധിപ്പിക്കുന്നുണ്ട്. ലോഞ്ച് ചെയ്യുന്നതിനും വളരെ മുന്‍പ് തന്നെ ഈ വാഹനത്തിന്‍റെ ബുക്കിംഗ് 15000 കവിഞ്ഞ് പോയിരുന്നത് വന്‍ വാര്‍ത്തയായിരുന്നു.

എ സെഗ്മെന്‍റില്‍ മാരുതി ആള്‍ട്ടോ 800ന് കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ പ്രധാന എതിരാളിയായ ഹ്യൂണ്ടായ് ഇയോണിന് സാധിക്കുന്നില്ല. മറ്റൊരു എതിരാളിയായ ഷെവര്‍ലെ സ്പാര്‍ക്കിനെ നേരിട്ടുള്ള എതിരാളിയായി വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. എന്‍ജിന്‍ ശേഷിയില്‍ കുറെക്കൂടി ഉയര്‍ന്നു നില്‍ക്കുന്ന ഈ വാഹനത്തിനും വില്‍പനയുടെ കാര്യത്തില്‍ ആള്‍ട്ടോയുമായി ഒത്തുനോക്കാന്‍ കഴിയില്ല.
നേരത്തെ നിലവിലുണ്ടായിരുന്ന മാരുതി സുസൂക്കി ആള്‍ട്ടോ മോഡല്‍ ഇന്നും ഉല്‍പാദനത്തിലുണ്ടെങ്കിലും കൂടുതല്‍ ഇന്‍റീരിയര്‍ സ്പേസും പുതിയ എക്സ്റ്റീരിയര്‍ സൗന്ദര്യവുമായെത്തിയ ആള്‍ട്ടോ 800 മറികടക്കുകയാണ് ചെയ്തിരിക്കുന്നത്. പഴയ ആള്‍ട്ടോ പ്ലാറ്റ്ഫോമില്‍ തന്നെയാണ് 800ഉം പണിതിരിക്കുന്നത്.
വാഹനം ഇറങ്ങിയ സന്ദര്‍ഭത്തില്‍ വന്‍തോതിലുള്ള വിമര്‍ശനങ്ങളാണ് ആള്‍ട്ടോ 800നെതിരെ ഉയര്‍ന്ന് വന്നിരുന്നത്. എക്സ്റ്റീരിയര്‍ സൗന്ദര്യം പോരെന്ന വാദമായിരുന്നു മിക്ക വിപണിനിരീക്ഷകര്‍ക്കും ഓട്ടോപ്രണയികള്‍ക്കും. എന്നാല്‍ മാരുതിക്കുള്ള വന്‍ വില്‍പനാശൃഖലയും മികച്ച സര്‍വീസ് ചരിത്രവുമെല്ലാം 800ന്‍റെ വില്‍പനയില്‍ സഹായിക്കുന്നുണ്ട്.


Click it and Unblock the Notifications








