മാരുതി ആള്‍ട്ടോ 800 പിറന്നാള്‍ പതിപ്പ്
ദുര്‍ഗാപൂജയോടു കൂടി ആരംഭിക്കുന്ന ഉത്സവ സീസണ്‍ ലാക്കാക്കി മാരുതി സുസൂക്കി ആള്‍ട്ടോ 800ന്റെ 'ആനിവേഴ്‌സറി എഡിഷന്‍' പുറത്തിറങ്ങി. വാഹനം പുറത്തിറങ്ങിയതിന്റെ ഒന്നാം വര്‍ഷികം ആഘോഷിക്കുന്നതാണ് ഈ പരിമിത പതിപ്പ് ആള്‍ട്ടോ 800.
ആള്‍ട്ടോ കെ10ന് മ്യൂസിക് എഡിഷന്‍ എന്ന പേരില്‍ ഒരു പ്രത്യേക പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ആള്‍ട്ടോ 800 ആനിവേഴ്‌സറി എഡിഷന്‍ പുറത്തുവരുന്നത്. ഇനി പിറന്നാള്‍ പതിപ്പിന്റെ വിശദാംശങ്ങളിലേക്ക്.

ദിതാണ് പിറന്നാള്‍ വണ്ടി
മാരുതി ആള്‍ട്ടോ 800 ആനിവേഴ്സറി എഡിഷൻ

3.12 ലക്ഷം രൂപയാണ് ആള്‍ട്ടോ 800 പിറന്നാള്‍ പതിപ്പിന് വില. സാധാരണ വിഎക്‌സ്‌ഐ പതിപ്പിന്റെ വില 2.99 ലക്ഷം. അതായത് 13,000 രൂപയുടെ അധിക സവിശേഷതകള്‍ ഈ വാഹനത്തോട് ചേര്‍ത്തിരിക്കുന്നു. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം നിരക്കിലാണെന്ന് ഓര്‍ക്കുക. അടുത്തുള്ള ഡീലറുമായി ബന്ധപ്പെട്ടാല്‍ പ്രാദേശിക വിലവ്യതിയാനം അറിയാനാവും.

വാഹനത്തില്‍ ചേര്‍ത്തിരിക്കുന്ന അധിക സവിശേഷതകള്‍
- പര്‍പ്ള്‍ ഹേസ് വര്‍ണപദ്ധതിയിലാണ് വാഹനം വരുന്നത്
- ബോഡി ഗ്രാഫിക്‌സ്
- പുതിയ സീറ്റ് ഫാബ്രിക്‌സ്
- ബി പില്ലാറിന് കറുപ്പ് നിറം
- വശങ്ങളില്‍ സ്‌ക്രാച്ച് ഗാര്‍ഡുകള്‍
- പിന്നില്‍ പാര്‍സല്‍ ട്രേ
- ബോഡി നിറമുള്ള വിങ് മിററുകള്‍
- ഓഡിയോ സിസ്റ്റം (ഇതിന് പ്രത്യേകം പണം നല്‍കേണ്ടി വരും)

വാഹനത്തിലെ പുതു സവിശേഷതകള്‍

ഉത്സവ സീസണ്‍ ഓഫറുകള്‍
ഉത്സവ സീസണ്‍ പ്രമാണിച്ച് നിരവദി ഓഫറുകള്‍ മാരുതി നല്‍കുന്നുണ്ട്. സമീപത്തെ ഡീലറുമായി സംസാരിക്കുക.


Click it and Unblock the Notifications








