മാരുതി 3,500 കോടി നിക്ഷേപിക്കുന്നു

Maruti Alto 800
2014ല്‍ മാരുതി സുസൂക്കി 3,500 കോടിയുടെ നിക്ഷേപം നടത്തും. ഇന്ത്യന്‍ വിപണിയുടെ നാല്‍പത് ശതമാനവും കൈയടക്കി വെച്ചിരിക്കുന്ന മാരുതി ഈ നില കൂടുതല്‍ ശക്തിപ്പെടുത്താനാഗ്രഹിക്കുന്നുണ്ട്. നിരവധി വിദേശ കമ്പനികള്‍ മാര്തി കാറുകള്‍ക്ക് വെല്ലുവിളിയായി രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയിലെ നിക്ഷേപം കൂടാതെ വിദേശ വിപണികളിലേക്ക് മാരുതി കണ്ണുവെക്കുന്നുണ്ട്. ആഫ്രിക്ക, മധ്യേഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധന വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുറത്തെവിടെയെങ്കിലും ഒരു പ്ലാന്റ് സ്ഥാപിക്കുന്നത് ഗുണകരമായിരിക്കുമെന്ന് മാരുതി കരുതുന്നു. സുസൂക്കി ഇക്കാര്യത്തിലുള്ള നയം ഇതിനകം അറിയിച്ചതായി അറിയുന്നു. പ്രസ്തുത രാഷ്ട്രങ്ങളിലെ കച്ചവട പ്രവര്‍ത്തനങ്ങളുടെ ചുമതല മാരുതി നേരിട്ട് വഹിക്കണം. ഇക്കാര്യത്തില്‍ സുസൂക്കിയുടെ സഹായം അധികകാലം ലഭ്യമാക്കാനാവില്ല.

കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ചടങ്ങില്‍ വെച്ച് മാരുതി തലവന്‍ ആര്‍സി ഭാര്‍ഗവയാണ് നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്.

ഈ നിക്ഷേപത്തുക പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്നതിനും പ്ലാന്‍രുകളുടെ ഉല്‍പാദനക്ഷമത കൂട്ടുന്നതിനുമായിരിക്കും മുഖ്യമായും ഉപയോഗിക്കപ്പെടുക എന്ന് ആര്‍സി ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് പ്ലാന്റിന്റെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി ഭാര്‍ഗവ അറിയിച്ചു. 2016 അവസാനത്തോടെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വില്‍പന-സേവന ശൃംഖലകളെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് മറ്റൊന്ന്.

More from DriveSpark

Article Published On: Tuesday, July 30, 2013, 15:49 [IST]
English summary
Maruti Suzuki has announced a hefty 3,500 crore capital investment to empower the customer service network and to launch new products.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X