ഡിസൈറിന് 45.8 കിലോമീറ്റര്‍ മൈലേജ്

മാരുതി സുസൂക്കി ഇന്ത്യ രാജ്യത്തെ 31 നഗരങ്ങളിലായി നടത്തിയ മൈലേജ് റാലിയില്‍ സ്വിഫ്റ്റ് ഡിസൈര്‍ ഡീസല്‍ സെഡാന്‍ ലിറ്ററിന് 45.8 കിലോമീറ്റര്‍ മൈലേജ് ലഭിച്ചതായി അവകാശപ്പെട്ടു. ഡിസൈര്‍ പെട്രോള്‍ മോഡല്‍ ലിറ്ററിന് 42.1 കിലോമീറ്റര്‍ മൈലേജ് ലഭിച്ചതായാണ് അവകാശവാദം.

മാരുതി സ്വിഫ്റ്റ് ‍ഡിസൈറിന്‍റെ പെട്രോള്‍-ഡീസല്‍ മോഡലുകള്‍ കൈവശമുള്ളവരെയാണ് കമ്പനി മൈലേജ് റാലിക്ക് ക്ഷണിച്ചത്. മൂന്നാമത്തെ സര്‍വീസിംഗ് കഴിഞ്ഞവരെ മാത്രം.

Dzirable Mileage Rally

ഹോണ്ട അമേസിന്‍റെ ലോഞ്ച് നടന്നതോടെയാണ് മാരുതി സുസൂക്കി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഹോണ്ട വണ്ടിയെക്കാള്‍ മികച്ച മൈലേജ് തങ്ങള്‍ നല്‍കുന്നുവെന്ന സന്ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം.

റാലി തുടങ്ങും മുമ്പ് കുറെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 50 കിലോമീറ്ററിന് മുകളിലേക്ക് വേഗത കൂട്ടരുത്, വേഗതയ്ക്കും ആര്‍പിഎമ്മിനും ആപേക്ഷികമായി മാത്രം ഗിയര്‍ ഷിഫ്റ്റ് നടത്തുക, അനാവശ്യമായ ബ്രേക്കിംഗ് ഒഴിവാക്കുക, പെട്ടെന്ന് ആക്സിലറേറ്റ് ചെയ്യുന്നതും ഡിസിലറേറ്റ് ചെയ്യുന്നതും ഒഴിവാക്കുക, വണ്ടി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്.

അതെസമയം പ്രകടനത്തില്‍ പങ്കെടുത്ത ഉപഭോക്താക്കള്‍ക്ക് എങ്ങനെയാണ് തങ്ങളുടെ വാഹനത്തിന്‍റെ മൈലേജ് ഉയര്‍ന്നത് എന്നതു സംബന്ധിച്ച് വലിയ പിടിപാടൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. മാരുതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വണ്ടിയോടിച്ച് തുരുച്ചുവന്നപ്പോള്‍ തന്‍റെ മൈലേജ് 38 കിലോമീറ്ററാണെന്ന് എന്‍ജിനീയര്‍ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയെന്ന് പരിപാടിയില്‍ പങ്കെടുത്ത ജയ്ന്‍ മല്‍ഹോത്ര പറയുന്നു.

സംഗതി വിശദീകരിച്ചുതരാന്‍ താനാവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കതിന് കഴിഞ്ഞില്ലെന്നും മല്‍ഹോത്ര പറയുന്നു.

സ്വിഫ്റ്റ് ഡിസൈര്‍ 5.5 ലക്ഷം വിറ്റഴിച്ചത് പ്രമാണിച്ചാണ് മൈലേജ് റാലി നടത്തിയതെന്ന് മാരുതി സുസൂക്കി ഇന്ത്യ അറിയിക്കുന്നു.

More from DriveSpark

Article Published On: Tuesday, April 30, 2013, 11:40 [IST]
English summary
Maruti Suzuki DZire diesel car has delivered a 45.8 kmpl mileage in a mileage rally called Dzirable Mileage Rally.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X