എര്‍റ്റിഗ സിഎന്‍ജി വില 6.52 ലക്ഷം

Maruti Suzuki Ertiga CNG launched
മാരുതി സുസൂക്കി എര്‍റ്റിഗ സിഎന്‍ജി പതിപ്പ് വിപണിയിലെത്തി. 6.52 ലക്ഷം രൂപയിലാണ് വാഹനത്തിന്‍റെ വില തുടങ്ങുന്നത്. രണ്ട് പതിപ്പുകള്‍ക്ക് സിഎന്‍ജി ഘടിപ്പിച്ചിട്ടുണ്ട്.

'എര്‍റ്റിഗ ഗ്രീന്‍' എന്നാണ് സിഎന്‍\ജി പതിപ്പുകള്‍ അറിയപ്പെടുക. എല്‍എക്സ്ഐ, വിഎക്സ്ഐ വേരിയന്‍റികളില്‍ സിഎന്‍ജി ലഭിക്കും.

എര്‍റ്റിഗയിലെ ഐ-ജിപിഐ സാങ്കേതികതയാണ് സിഎന്‍ജി ഇന്ധനത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്നത്. കിലോഗ്രാമിന് 22.8 കിലോമീറ്റര്‍ മൈലേജ് നല്‍കും എര്‍റ്റിഗ ഗ്രീന്‍ എന്ന് മാരുതി അവകാശപ്പെടുന്നു.

എര്‍റ്റിഗയില്‍ക്കൂടി സിഎന്‍ജി ഘടിപ്പിച്ചതോടെ മാരുടിയുടെ സിഎന്‍ജി വാഹനങ്ങളുടെ എണ്ണം ആറായി. നിലവില്‍ ആള്‍ട്ടോ, വാഗണ്‍ആര്‍, ഈക്കോ, എസ്എക്സ്4, എസ്റ്റിലോ എന്നീ വാഹനങ്ങളിലാണ് സിഎന്‍ജി ഇന്ധന സംവിധാനം ഘടിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ സിഎന്‍ജി ലഭ്യമായ നഗരങ്ങളില്‍ മാത്രമേ ഈ വാഹനം വില്‍ക്കുന്നുള്ളൂ. ദില്ലി തലസ്ഥാനമേഖല, ഗുജറാത്ത്, മുംബൈ, പൂനെ, ആന്ധപ്രദേശ്, മധ്യ പ്രദേശ്, ഉത്തര്‍ പ്രദേശ്, തുടങ്ങിയ ഇടങ്ങളില്‍ എർറ്റിഗ സിഎന്‍ജി ലഭ്യമാകുമെന്നാണ് മാരുതിയുടെ പത്രക്കുറിപ്പ് പറയുന്നത്.

More from DriveSpark

Article Published On: Monday, June 17, 2013, 11:46 [IST]
English summary
The CNG version of Ertiga MPV has been launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X