മാരുതി ഈക്കോയ്ക്ക് പുതിയ പതിപ്പ്
മാരുതി സുസൂക്കിയുടെ വില്‍പന കുറഞ്ഞ വാഹനങ്ങളിലൊന്നായ ഈക്കോയെ പിടിച്ചു നിറുത്താനുള്ള ശ്രമങ്ങള്‍ കമ്പനി തുടങ്ങി. ഇതിന്‍റെ ഭാഗമായി ഒരു ലിമിറ്റഡ് എഡിഷന്‍ മാരുതി പ്രഖ്യാപിച്ചു. 7 പുതിയ സവിശേഷതകളാണ് ഈ പതിപ്പില്‍ ഉണ്ടായിരിക്കുക.
3.32 ലക്ഷത്തില്‍ വില തുടങ്ങുന്ന വിധത്തിലാണ് ഈ സവിശേഷതകള്‍ മാരുതി ഈക്കോയില്‍ ചേര്‍ത്തിരിക്കുന്നത്. ഇത് സ്റ്റാന്‍ഡേഡ് പതിപ്പിനെക്കാള്‍ 9490 രൂപ മാത്രം കൂടുതലാണ്.

മാരുതി ഈക്കോ സ്മൈല്‍സ് ലിമിറ്റഡ് എഡിഷന്‍ എന്നാണ് ഈ പതിപ്പിന് പേരിട്ടിരിക്കുന്നത്.
ഡബിള്‍ ഡിന്‍ മ്യൂസിക് സിസ്റ്റം, യുഎസ്ബി കണക്ടിവിറ്റി, രണ്ട് സ്പൂക്കറുകള്‍, പുതിയ ബ്ലാക് ഡോര്‍ മാറ്റുകള്‍, ഡ്യുവല്‍ ടോണ്‍ സീറ്റ് കവറുകള്‍, ഫുള്‍ വീല്‍ കവറുകള്‍, മഡ് ഫ്ലാപ്പുകള്‍, ലിമിറ്റഡ് എഡിഷന്‍ ഡികാല്‍സ് എന്നിവയാണ് പുതുതായി ചേര്‍ത്തിട്ടുള്ള സവിശേഷതകള്‍.
മറ്റ് മാറ്റങ്ങളൊന്നും വാഹനത്തില്‍ വരുത്തിയിട്ടില്ല. എന്‍ജിനും മറ്റ് ഹാര്‍ഡ്‍വെയര്‍ സവിശേഷതകളും അതേപടി നിലനിര്‍ത്തിയിരിക്കുന്നു.
73 കുതിരകളുടം ശേഷിയും 101 എന്‍എം ചക്രവീര്യവും പകരുന്ന ഈക്കോയുടെ പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 15 കിമി മൈലേജ് നല്‍കുന്നു.


Click it and Unblock the Notifications








