സുസൂക്കി സ്വിഫ്റ്റ് സെലിബ്രേഷന്‍ പതിപ്പ്

സുസുക്കിയുടെ ആഗോളതലത്തില്‍ വിജയം നേടിയ ഉല്‍പന്നമാണ് സ്വിഫ്റ്റ് പ്രീമിയം ഹാച്ച്ബാക്ക്. 2004ല്‍ ജപ്പാനിലാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. നിലവില്‍ 125 രാഷ്ട്രങ്ങളില്‍ കാര്‍ ലഭ്യമാണ്. എല്ലായിടങ്ങളിലും വാഹനം നന്നായി സ്വീകരിക്കപ്പെട്ടു.

ഇന്ത്യയിലും മികച്ച വില്‍പനയാണ് സ്വിഫ്റ്റിന് ലഭിച്ചത്. ആഗോളതലത്തില്‍ വില്‍ക്കപ്പെടുന്ന സ്വിഫ്റ്റ് ഹാച്ച്ബാക്കുകളില്‍ 45 ശതമാനം ഇന്ത്യയില്‍ നിന്നാണ്.

Maruti Suzuki Swift

ഉല്‍പാദനം തുടങ്ങി ഒരു ദശകത്തോളമെത്തുമ്പോള്‍ സ്വിഫ്റ്റ് 30 ലക്ഷത്തോളം പതിപ്പുകള്‍ ലോകത്തെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. ഇത് ആഘോഷിക്കാനായി സുസൂക്കി ഒരു ലിമിറ്റഡ് എഡിഷന്‍ സെലിബ്രേഷന്‍ മോഡല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്വിഫ്റ്റ് സ്റ്റാന്‍ എന്നാണ് ലിമിറ്റഡ് എഡിഷന് നല്‍കിയിരിക്കുന്ന പേര്. ചില കോസ്മെറ്റിക് മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നത്. എന്‍ജിന്‍ സവിശേഷതകളിലോ മറ്റ് സാങ്കേതിക സവിശേഷതകളിലോ മാറ്റം വരുത്തിയിട്ടില്ല.

ബ്ലൂടൂത്തോട് കൂടിയ ഡബിള്‍ ഡിന്‍ ഓഡിയോ സിസ്റ്റം, രണ്ട് സ്പീക്കറുകള്‍, ആര്‍ട് ലതര്‍ സീറ്റ് കവറുകള്‍, ഡിസൈനര്‍ ഫോര്‍ മാറ്റുകള്‍, സ്റ്റീയറിംഗ് വീല്‍ കവര്‍ എന്നിവയാണ് ഇന്‍റീരിയറില്‍ വരുന്ന സവിശേഷതകള്‍.

പുറത്തി, ഒരു റിയര്‍ റൂഫ് മൗണ്ട‍ഡ് സ്പോയ്‍ലര്‍ ഘടിപ്പിച്ചിട്ടുണ്ട്.

സ്വിഫ്റ്റിന്‍റെ ബേസ്, മിഡില്‍ വേരിയന്‍റുകളില്‍ മാത്രമേ ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകൂ.നിലവിലുള്ള വിലയെക്കാള്‍ 23,000 രൂപയോളം വര്‍ധന സ്വിഫ്റ്റ് സ്റ്റാറിനുണ്ടായിരിക്കും. സ്വിഫ്റ്റ് സ്റ്റാര്‍ എല്‍എക്സ്ഐ വില 4.77 ലക്ഷമായിരിക്കും. വിഎക്സ്ഐ വില 5.20 ലക്ഷം രൂപ വില.

More from DriveSpark

Article Published On: Saturday, March 23, 2013, 15:22 [IST]
English summary
Suzuki has now announced a limited edition celebration model called Swift Star, which comes with a few cosmetic upgrades.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X