മാരുതിയില്‍ നിന്ന് രണ്ട് ഡീസല്‍ കാറുകള്‍
2014ാമാണ്ട് അവസാനത്തോടെ ഇന്ത്യയില്‍ രണ്ട് ഡീസല്‍ കാറുകള്‍ എത്തിക്കാന്‍ മാരുതി സുസൂക്കി ആലോചിക്കുന്നു. ജപ്പാനില്‍ സുസൂക്കിയുടെ ഗവേഷണ കേന്ദ്രത്തില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഡീസല്‍ എന്‍ജിനുകളായിരിക്കും മാരുതി ഈ വാഹനങ്ങളില്‍ ഉപയോഗിക്കുക.
1 ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതുമായ എന്‍ജിനുകളാണ് വികസിപ്പിച്ചെടുക്കുന്നത്. ഇവയില്‍ 1.4 ലിറ്റര്‍ എന്‍ജിന്‍ ഡിസൈര്‍, എര്‍റ്റിഗ, സ്വിഫ്റ്റ് ഹാച്ച്ബാക്ക് എന്നീ വാഹനങ്ങള്‍ക്ക് ഉപയോഗിക്കും എന്നാണ് മനസ്സിലാക്കാനാവുന്നത്. നിലവില്‍ ഈ കാറില്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഫിയറ്റില്‍ നിന്ന് വാങ്ങുന്നതാണ്. ഈ ആശ്രിതത്വം കൂടി ഇല്ലാതായാല്‍ മാരുതിയുടെ എല്ലാ വാഹനങ്ങള്‍ക്കും സ്വന്തം എന്‍ജിനുകളായിത്തീരും.

2012ലാണ് ഫിയറ്റുമായി മാരുതി എന്‍ജിന്‍ കരാര്‍ ഒപ്പുവെക്കുന്നത്. 1.3 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിന്‍ 1 ലക്ഷം യൂണിറ്റ് വിതരണം ചെയ്യാമെന്നാണ് ഫിയറ്റ് ഏറ്റിരിക്കുന്നത്.
ഇന്ത്യയിലെ ഗുഡ്ഗാവ് പ്ലാന്‍റില്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനാണ് നീക്കം. ഇതിനായി 1700 കോടി രൂപയുടെ നിക്ഷേപം നടത്തും. വര്‍ഷത്തില്‍ 3 ലക്ഷം എന്‍ജിനുകള്‍ ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കപ്പെടും.
മാരുതി സുസൂക്കിയുടെ എര്‍റ്റിഗ, ഡിസൈര്‍ സെഡാന്‍, സ്വിഫ്റ്റ് ഹാച്ച്ബാക്ക് എന്നീ വാഹനങ്ങള്‍ക്കാണ് ഡീസല്‍ എന്‍ജിനുകളുടെ ആവശ്യം കൂടുതല്‍.


Click it and Unblock the Notifications