ഇത്തവണ കല്യാണി പണിഞ്ഞത് മാരുതി റിറ്റ്‌സില്‍
മാരുതി ഡീലര്‍മാരില്‍ പ്രമുഖരായ കല്യാണിയുടെ മോഡിഫിക്കേഷന്‍ ജോലികള്‍ക്ക് വലിയ ജനപ്രീതിയുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ അടുത്തുനിന്ന് മനസ്സിലാക്കിയുള്ള പരിഷ്ടാരങ്ങളാണ് കല്യാണി വാഹനങ്ങളില്‍ ചേര്‍ക്കാറുള്ളത്.
ദിതും വായിക്കൂ: കല്യാണിയുടെ സ്വിഫ്റ്റ് മോഡിഫിക്കേഷൻ
കല്യാണി പുതുതായി മോഡിഫൈ ചെയ്തത് മാരുതി സുസൂക്കി റിറ്റ്‌സിനെയാണ്. ചിത്രങ്ങളും വിലവിവരങ്ങളും ചുവടെ വായിക്കാം.

മാരുതി റിറ്റ്‌സ് മോഡിഫിക്കേഷന്‍
ചിത്രത്തില്‍ കാണുന്നതാണ് കല്യാണി പരിഷ്‌കരിച്ച മാരുതി റിറ്റ്സ്.

മെറ്റാലിക് ബ്ലൂ നിറത്തിന്റെ സാന്നിധ്യം വാഹനത്തിന്റെ പലയിടങ്ങളിലായി കാണാം. ഫോഗ് ലാമ്പ് ക്ലസ്റ്ററിന്റെ ചുറ്റിലുമായി നീലനിറം പൂശിയിരിക്കുന്നത് ശ്രദ്ധിക്കുക.

ഗ്രില്ലിന് നടുവില്‍ ബംപറിലും മെറ്റാലിക് ബ്ലൂ പൂശിയിരിക്കുന്നു.

റിയര്‍വ്യൂ ലാമ്പുകളിലും നീല നിറത്തിന്റെ സാന്നിധ്യമുണ്ട്.

കല്യാണിയുടെ റിറ്റ്‌സിന്റെ മുന്‍ കാഴ്ച. ഐവറി വൈറ്റ് നിറത്തില്‍ നീലനിറം മികച്ച കോമ്പിനേഷനാണ്.

കല്യാണി റിറ്റ്‌സിന്റെ പിന്‍വശത്ത് ലൈസന്‍സ് പ്ലേറ്റ് ക്ലസ്റ്ററിന് മുകളില്‍ മെറ്റാലിക് ബ്ലൂ പൂശിയിരിക്കുന്നു.

വില
മാരുതി സുസൂക്കി റിറ്റ്സിന്റെ ഈ മോഡിഫിക്കേഷൻ പാക്കേജിന് വില 35,000 രൂപയാണെന്ന് കല്യാണി മോട്ടോഴ്സിൽ നിന്ന് വിവരം ലഭിച്ചു.


Click it and Unblock the Notifications








