മാരുതി എസ്എക്സ്4 പുതിയ മുഖമിങ്ങനെ

മാരുതി സുസൂക്കി എസ്‍എക്സ്4 മുഖം മിനുക്കിയ പതിപ്പ് വിപണിയിലെത്താന്‍ ഒരുമ്പെടുകയാണ്. പുതിയ പതിപ്പിനെ കാത്തിരിക്കാന്‍ ഇന്ത്യയില്‍ ധാരാളം പേരൊന്നുമില്ലെങ്കിലും അന്താരാഷ്ട്രവിപണിയില്‍ തരക്കേടില്ലാത്ത ഡിമാന്‍ഡുള്ള ഈ വാഹനത്തിന്‍റെ പുതുക്കല്‍ ഓട്ടോപ്രേമികള്‍ താല്‍പര്യത്തോടെയാണ് നോക്കിക്കാണുന്നത്.

വരാനിരിക്കുന്ന എസ്എക്സ്4 പതിപ്പിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് നല്‍കിയിരിക്കുന്നു. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍ പുതിയ പതിപ്പിന്‍റെ എക്സ്റ്റീരിയര്‍ സൗന്ദര്യത്തിലും ഇന്‍റീരിയര്‍ സൗകര്യങ്ങളിലും കുറച്ചുകാണാനാവാത്ത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

SX4

ക്രോം ഫിനിഷോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രില്‍ ഘടിപ്പിച്ചിട്ടുണ്ട് വാഹനത്തില്‍. പുതുക്കിയ എയര്‍ ഡാമോടു കൂടിയ പുതിയ ഫ്രണ്ട് ബമ്പര്‍. ഫ്രണ്ട് ഫോഗ് ലാമ്പിനും മാറ്റം വരുത്തിയിരിക്കുന്നു.

രണ്ട് പുതിയ നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ട് വാഹനത്തിന്. സെറെയ്ന്‍ ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ എന്നിവ. റിയര്‍വ്യൂ മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍.

പുതിയ മള്‍ടിമീഡ‍ിയ സിസ്റ്റമാണ് ഇന്‍റീരിയറിലെ പ്രധാന ആകര്‍ഷണം. ജിപിഎസ് സന്നാഹത്തോടു കൂടിയ ടച്ച്സ്ക്രീന്‍ സിസ്റ്റത്തിനുണ്ട്.

വോയ്സ് ആക്ടിവേറ്റഡ് കമാന്‍ഡ്സ്, ഓക്സ്-ഇന്‍, കാര്‍ഡ് റീഡര്‍ എന്നീ സൗകര്യങ്ങളും വാഹനത്തിനകത്തുണ്ട്. പുറത്തെ റിയര്‍വ്യൂ മിറര്‍ ഇലക്ട്രിക് ഫോള്‍ഡബ്ള്‍ ഓപ്ഷനോടെയാണ് വരുന്നത്. നേരത്തെ ഇലക്ട്രിക് ഫോള്‍ഡിംഗ് സൗകര്യം ഉണ്ടായിരുന്നില്ല.

Most Read Articles

Malayalam
English summary
The 2013 model of Maruti Suzuki SX4 is preparing to launch in Indian market.
Story first published: Monday, March 25, 2013, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X