മാരുതി വാഗണ്‍ ആര്‍ ഡീസല്‍ ദീപാവലിക്ക്
മാരുതി സുസൂക്കി വാഗണ്‍ ആറിന്റെ ഡീസല്‍ പതിപ്പിന്റെ വരവിനെക്കുറിച്ച് കുറെയായി പറഞ്ഞുകേള്‍ക്കുന്നതാണ്. വിപണിയില്‍ ആവശ്യക്കാരുണ്ടായിട്ടും മാരുതിയുടെ പ്രത്യേക ഇന്ധനയം മൂലമാവണം വാഹനം ഇത്രയും വൈകിയത്. പുതിയ വാര്‍ത്തകള്‍ പറയുന്നൂ, വാഗണ്‍ ആറിനുള്ള ഡീസല്‍ എന്‍ജിന്‍ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായെന്ന്.
1 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിന് ഘടിപ്പിക്കുക. ഈ എന്‍ജിന്‍ നിര്‍മിക്കുന്നത് മാരുതിയുടെ പുതിയ ഹാച്ച്ബാക്ക് മോഡലിന് വേണ്ടിയാണെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
ആള്‍ട്ടോ 800 ഹാബാക്കിന് തൊട്ടുമുകളില്‍ നില്‍ക്കുന്നതായിരിക്കും പുതിയ ഹാച്ച്ബാക്ക് എന്നാണ് ഊഹിക്കേണ്ടത്. 1 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഈ ഹാച്ച്ബാക്കില്‍ ഘടിപ്പിക്കുക.
നാനോ ഡീസല്‍ കാറിനുവേണ്ട ടര്‍ബോ ചാര്‍ജര്‍ വിതരണം ചെയ്യുന്ന ഹണിവെല്‍ തന്നെയാണ് വാഗണ്‍ ആറിനും പുതിയ മാരുതി ഹാച്ച്ബാക്കിനും വേണ്ട എന്‍ജിനുകള്‍ നല്‍കാന്‍ കരാറായിരിക്കുന്നത്.

മാരുതിയുടെ ദീപാവലി സമ്മാനം
വരുന്ന ദീപാവലിക്കാലത്തു തന്നെ വാഗണ്‍ ആര്‍ ഡീസല്‍ പതിപ്പ് വിപണിയിലെത്തുമായിരിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുംതന്നെ ഇതുവരെ വന്നിട്ടില്ല. പെട്രോള്‍ മോഡലിനെക്കാള്‍ 70,000 രൂപയോളം വില അധികം വരുമായിരിക്കും വാഗണ്‍ ആർ ഡീസലിന്. 3.8 ലക്ഷത്തിലാണ് വാഗണ്‍ ആറിന്റെ പെട്രോള്‍ മോഡല്‍ വില തുടങ്ങുന്നത്.


Click it and Unblock the Notifications








